തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്റെ ശകാരം. ബെഹ്‌റയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് രൂക്ഷമായ രീതിയില്‍ വിഎസ് ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് വി.എസ് പറഞ്ഞു. മകന്റെ ഘാതകരെ അറസ്റ്റു ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ സമരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരം നടത്തിയവരെ ആക്രമിക്കുന്ന നടപടി ശരിയല്ലെന്നും വി.എസ് പറഞ്ഞു.