ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

സ്റ്റാലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. സ്റ്റാലിന്റെ ആരോഗ്യസംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ആസ്പത്രി അധികൃതര്‍ ഇന്ന് പുറത്തിറക്കും.