ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഏഴ്മരണം. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.

ഏഴ്മിനിറ്റോളം നീണ്ടുനിന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മജെന നഗരത്തില്‍ ആറുകിലോമീറ്റര്‍ വടക്ക് കിഴക്കായാണ്. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷതേടി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലേവേസി ഗവര്‍ണറുടെ ഓഫീസിനും സാരമായ കേടുപാട് സംഭവിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു.