Connect with us

Video Stories

പെണ്‍കടുവ

Published

on

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവാസമ്പത്തില്‍ ബംഗാള്‍ കടുവക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോക കമ്യൂണിസ്റ്റ് ഇരുമ്പുമറയെ തച്ചുടച്ചതുപോലെ, മൂന്നര പതിറ്റാണ്ടിന്റെ ബംഗാള്‍ ഇടതുഭരണത്തെ കടിച്ചുവിഴുങ്ങിയ ഒരു കടുവ പശ്ചിമ ബംഗാളിലുണ്ട്. രക്തമാണ് ബംഗാള്‍ ദേവതയായ കാളിയുടെ ഇഷ്ടാര്‍ച്ചന. ആ ചുടുചോര യഥേഷ്ടം ഇനിയും ഈ അറുപത്തിനാലുകാരിയിലുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും അത് പുറത്തെടുത്തെന്നിരിക്കും. മുഖ്യമന്ത്രിക്കസേരയില്‍നിന്നിറങ്ങി തെരുവിലും. മക്കളുടെയും പേരക്കുട്ടികളുടെയും മേദസ്സില്ലാത്തതിനാല്‍ നാടേ ശരണം. ടാഗോറിന്റെയും സുഭാഷ്‌ബോസിന്റെയും ബംഗാള്‍ ഇന്ന് ആരുടേതാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ- ദീദിയുടെ. അഥവാ തീപ്പൊരി നേതാവ് മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ. കമ്യൂണിസ്റ്റുകളോടാവാമെങ്കില്‍ വെറും അഞ്ചു കൊല്ലത്തെ നരേന്ദ്ര മോദി ഭരണത്തെ പിടിച്ചുകെട്ടലോ. ഹേയ്, ബലേബേഷു!
രാഷ്ട്രീയം സേവനത്തിന്റെ മാത്രമല്ല, അവസരങ്ങളുടെയും കലയാണ്. ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറു മണിക്കാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ്കുമാറിന്റെ വസതിയിലേക്ക് നാല്‍പതോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിവന്നത്. ചോറ്റുകള്ളനെ പിടിക്കാനനെന്നപോലെ വിവരമറിയിക്കാതെയായിരുന്നു വരവ്. കളി മമതയുടെ മൂക്കിന്‍ തുമ്പത്ത്. തെറ്റുപറ്റീ മോദീ. രാജ്യം കണ്ടത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയം. ശാരദാചിട്ടി, റോസ്‌വാലി തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐക്ക് കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലവും തോന്നാത്ത ചൊരുക്ക് ഇപ്പോള്‍ തോന്നിയതിന്റെ ഗുട്ടന്‍സ് ആ ഇരുട്ടിലും വ്യക്തം. മമതയുടെ ഉന്നതതല പൊലീസ് സംഘം സി.ബി.ഐ ഉദ്യോഗസ്ഥരെ മല്‍പിടിത്തത്തിലൂടെ പിടിച്ച് വണ്ടിയിലിടുന്നു. അര മണിക്കൂറിനകം മുഖ്യമന്ത്രി കമ്മീഷണറുടെ വസതിയിലെത്തുന്നു. പ്രധാനമന്ത്രിക്കെതിരെ നീണ്ട പ്രസംഗവും രാത്രി അവിടെത്തന്നെ അനിശ്ചിതകാല ധര്‍ണയും. കമ്മീഷണറെ അറസ്റ്റുചെയ്യുന്നത് നീതിയുടെ ലംഘനമാണെന്നും രാജീവ് ലോകം കണ്ട കറപുരളാത്ത ഓഫീസറാണെന്നും മമത. വെള്ള സാരിയില്‍ ആടയാഭരണങ്ങളില്ലാത്ത ആ അഞ്ചടി ശരീരത്തില്‍നിന്ന് ഉയര്‍ന്ന വാക്കുകള്‍ എട്ടു കൊല്ലം മുമ്പ് സിംഗൂരിലും നന്ദിഗ്രാമിലും കേട്ട ദീദിയുടെ സ്വരമായിരുന്നു. സി.ബി.ഐ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രിയില്‍നിന്ന് ഈ റെയ്ഡിലും അറസ്റ്റിലും മറ്റൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. പക്ഷേ പിറ്റേന്ന് സുപ്രീംകോടതികൂടി അറസ്റ്റുവേണ്ടെന്ന് കല്‍പിച്ചതോടെ ദീദി വിജയിച്ചു.
മരുന്നുവാങ്ങാന്‍ കാശില്ലാതെയാണ് വളര്‍ന്നത്. ചെറുപ്രായത്തില്‍തന്നെ പിതാവ് മരിച്ചത്. അന്നുതുടങ്ങിയ പോരാട്ടം. ശാരദ അല്ല ഏത് അഴിമതിച്ചീട്ട് മോദിയിറക്കിയാലും ഓടിനടന്നും വായടിച്ചും കരിച്ചുകളയും. പണത്തിനും പൊന്നിനുമൊന്നും ഇടമില്ല. പക്ഷേ 1.8 കോടി രൂപക്ക് താന്‍ വരച്ച പെയിന്റിങ് ശാരദ ചിട്ടി മുതലാളിക്ക് വിറ്റെന്ന വാര്‍ത്ത പ്രൊഫൈലില്‍ കിടപ്പുണ്ട്. അത് കലയല്ലേ എന്നാകും. വരയ്ക്കുപുറമെ രണ്ട് പുസ്തകങ്ങളുടെയും കര്‍ത്താവാണ്. ജീവചരിത്രത്തിനും നല്ല വായനക്കാരുണ്ട്. തന്റെ മന്ത്രിമാരായിരുന്നവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ചിട്ടി കേസില്‍ പണമുണ്ടാക്കിയെന്നത് സമ്മതിക്കുന്നുണ്ട് വലംകൈയായ മുകുള്‍റോയിയെ സി.ബി.ഐക്ക് പിടിക്കാന്‍ സമ്മതിച്ചതിലൂടെ മമത. അഴിമതിയോട് ഒട്ടും മമതയില്ല. സി.പി.എം സര്‍ക്കാര്‍ കര്‍ഷക ഭൂമി പിടിച്ചെടുത്ത് റാറ്റക്ക് നല്‍കിയപ്പോള്‍ മമത കാട്ടിയ വീറിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാമുഖ്യമന്ത്രിയായി. അതിനുമുമ്പ് നരസിംഹറാവു, എ.ബി. വാജ്‌പേയി കേന്ദ്രമന്ത്രിസഭകളില്‍ റെയില്‍വെ, കായികം വകുപ്പുകള്‍ ഭരിച്ചു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തക്കംപോലെ സഖ്യംകൂടി. 1998ന് മുമ്പുള്ള കോണ്‍ഗ്രസുകാരിയില്‍ ഇന്നും ദേശീയരക്തം ശേഷിക്കുന്നതിന് തെളിവാണ് കറ പുരളാത്ത മതേതരത്വ ബോധവും പാര്‍ട്ടിയുടെ പേരിലെ കോണ്‍ഗ്രസും പതാകയിലെയും സാരിയിലെയും ത്രിവര്‍ണവും. അമിത്ഷാക്കും യോഗി നാഥിനുമൊക്കെ സംസ്ഥാനത്ത് ഹെലികോപ്റ്ററിറങ്ങാന്‍ പറ്റാതാക്കിയതും ആ ചരിത്രബോധം.
ദക്ഷിണ കൊല്‍ക്കത്തയിലെ ചെറിയ കുടിലില്‍ ദാരിദ്ര്യം ഭക്ഷിച്ചാണ് വളര്‍ന്നതെങ്കിലും ഇസ്‌ലാമിക ചരിത്രത്തിലടക്കം ബിരുദ ബിരുദാന്തര ബിരുദങ്ങള്‍ നേടി. നിയമ ബിരുദവുമെടുത്തു. ഓണററി ഡോക്ടറുമായി. പക്ഷേ അതിലൊക്കെ വലുതാണ് നൂറ് വനിതകളിലൊരാളായി ലോക പട്ടികയിലിടം കിട്ടിയത്. ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിട്ട് 40 സീറ്റില്‍ നിലവിലെ മുപ്പത്തിനാലെങ്കിലും നേടണം. കോണ്‍ഗ്രസുമായും നായിഡുവുമായും ചന്ദ്രശേഖരറാവുവുമായും കെജ്‌രിവാളുമൊക്കെയായി ചര്‍ച്ചനടക്കുന്നു. നിര്‍ബന്ധിച്ചാല്‍ ആ മോഹവും നടക്കും. പക്ഷേ തലവര സ്വയം വരക്കാന്‍ പറ്റില്ലല്ലോ !

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending