Video Stories
ഇന്ത്യന്‍ മുസ്ലിംകളും ഇതര മതസ്ഥരും
പി. മുഹമ്മദ് കുട്ടശ്ശേരി
മുസ്ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്‍ 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്ലികളും തമ്മില്‍ വളരെ സൗഹാര്‍ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്ലാമിന്റെ കിരണങ്ങള്‍ ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്‍ ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്നു ദീനാറിന്റെ നേതൃത്വത്തില്‍ മതപ്രബോധകരായി ഇവിടെ എത്തിയ അറബികളെ കേരളീയര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. അവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുത്തു. പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്കി. ഒരു സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ സിന്ധ് പ്രദേശത്ത് ഇസ്ലാം പ്രചരിച്ചത്. സിലോണില്‍ അവിടുത്തെ രാജാവ് ഭര്ത്താക്കന്മാരുടെ മരണത്തെതുടര്‍ന്ന് വിധവകളായിത്തീര്‍ന്ന സ്ത്രീകളെ അന്നത്തെ മുസ്ലിം ഭരണത്തിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന്റെ അടുത്തേക്കയച്ചു. അവര്‍ സഞ്ചരിച്ച കപ്പല്‍ സിന്ധിലെത്തിയപ്പോള്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്ത് സ്ത്രീകളെ ബന്ധികളാക്കി. വിവരമറിഞ്ഞ ഗവര്‍ണര്‍ സിന്ധിലെ രാജാവായ ദാഹിറിനോട് ബന്ധികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ ഹജാജ്ജ് ഹി: 92 എ.ഡി. 711ല്‍ മുഹമ്മദുബ്നുല്‍ ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. അദ്ദേഹം സിന്ധ് കീഴ്പ്പെടുത്തി വര്‍ഷങ്ങള്‍ക്ക്ശേഷം തിരിച്ചുപോരുമ്പോള്‍ അദ്ദേഹത്തിന്റെ നീതിയുടെയും സ്നേഹത്തിന്റെയും സുഖം അനുഭവിച്ചറിഞ്ഞ അവിടുത്തെ ഹിന്ദുക്കള്‍ കരയുകയായിരുന്നുവത്രെ.
എട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്ലിംകള് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഒറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്രിട്ടീഷ്കാര് ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ മുസ്ലിംകളായിരുന്നുവല്ലോ, സവര്‍ണരുടെ പീഡനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കൈപ്പ്നീര് കുടിക്കുകയായിരുന്ന ഇന്ത്യക്കാര്‍ ഇസ്ലാമിന്റെ തൗഹീദ് ദര്‍ശനവും സമത്വ വ്യവസ്ഥയും ആകര്‍ഷിക്കുകയായിരുന്നു. കച്ചവടക്കാരായി ഇവിടെ എത്തിയ അറബികളുടെ സത്യസന്ധതയും വിശ്വസ്തതയും അവരില്‍ ശക്തമായ സ്വാധീനം ചെലുത്തി. മതപ്രബോധകരായിരുന്ന സൂഫിവര്യന്മാരുടെ ഭക്തിയും അവരുടെ മതം സ്വീകരിക്കുന്നതിന് പ്രേരണയായി.
എന്നാല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശം ഇവിടുത്തെ ഹിന്ദു-മുസ്ലിം സൗഹൃദം തകര്‍ത്തു. വിദേശ ഭരണത്തിനെതിരില്‍ ഇവിടെ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. ഇതിന്റെ മുന്‍പന്തിയില്‍ മുസ്ലിംകളായിരുന്നു. അതിനാല്‍ ഈ സമരം തകര്‍ക്കാനുള്ള ഏക പോംവഴി മുസ്ലിംകള്‍ക്കെതിരില്‍ ഭൂരിപക്ഷസമുദായത്തില്‍ ശത്രുത വളര്‍ത്തി ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധ ചിന്തകനായ മൗലാനാ അബുല്‍ ഹസന് അലി നദ്വി ‘മുസ്ലിംകള് ഇന്ത്യയില്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കുഴപ്പമുണ്ടാക്കാന്‍ അവര്‍ എല്ലാ തന്ത്രവും പ്രയോഗിച്ചു. ഗവര്‍ണര്‍ ജനറലും ഭരണോദ്യോഗസ്ഥന്മാരും ഒരു ഹിന്ദു നേതാവിനെ ഹിന്ദുമതത്തിന്റെ അനിവാര്യത പറഞ്ഞ് ബോധ്യപ്പെടുത്തി. നാട്ടുകാരില്‍നിന്ന് ഇസ്ലാം സ്വീകരിച്ചവരെ അവരുടെ പൂര്‍വ്വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നും, ഹിന്ദുക്കളെ മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടതാണെന്നുമുള്ള വികാരം അയാളില്‍ ജനിപ്പിച്ചു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിലും മുസ്ലിംകളുടെ മികവും ആവേശവും ക്രമീകരണവും എല്ലാവരും മനസ്സിലാക്കിയിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതുമായ ഒരു ഭരണഘടന നിലവില്‍വന്നു. മതേതര കക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. മൗലാനാ അബുല്‍ കലാം ആസാദ്, സാകിര്‍ ഹുസൈന്, ഫഖ്റുദ്ദീന്‍ അഹമ്മദ് തുടങ്ങി പല പ്രമുഖ മുസ്ലിംകളും വിവിധ കാലഘട്ടങ്ങളിലായി ഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. അതിനിടക്ക് മഹാത്മാഗാന്ധിയെ വധിച്ചവരുടെ ചിന്തയുള്ള ഒരു വിഭാഗം സമൂഹത്തില്‍ വര്‍ഗീയ ചിന്തയും ചേരിതിരിവും സൃഷ്ടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയില്‍ ഇവര്‍ ജനങ്ങളില്‍ വിദ്വേഷരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തി. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടി ഇന്ത്യയെ ഭരിക്കുകയാണ്. ഭരണഘടനയുടെയും മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശ, താല്‍പര്യങ്ങളുടെയുംമേല്‍ കൈവെക്കുന്ന സമീപനം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനെതിരില്‍ ഒരു പുതിയ പോര്‍മുഖം സൃഷ്ടിച്ചിട്ടില്ലെങ്കില് നിലനില്പുതന്നെ അപകടത്തിലാകും. എന്നാല്‍ ഈ സമരം സമാധാനത്തിന്റേയും സൗഹൃദത്തിന്റെയും ആയുധം ഉപയോഗിച്ചായിരിക്കണം. ഇവിടെ ഇതര മതസ്ഥരോടുള്ള സമീപനത്തില്‍ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന നയം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവര്‍ ഏത് മതക്കാരാകട്ടെ, രാജ്യക്കാരാകട്ടെ ആദമിന്റെ മക്കള്‍, സഹോദരീ സഹോദരന്മാര്, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മതസ്ഥരെയും ഒറ്റ മതത്തിന്റെ അനുയായികളാക്കാന് അവന് കഴിയുമായിരുന്നു. എന്നാല്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്. മാനുഷികമായ അവകാശങ്ങളിലും പദവികളിലും എല്ലാവരും തുല്യര്‍. നീതിയുടെ വിഷയത്തില്‍ മുസ്ലിമും അമുസ്ലിമും തമ്മില്‍ യാതൊരു വിവേചനവുമില്ല. ഒരു മുസ്ലിമിന് നന്മ ചെയ്യുന്നതുപോലെ അമുസ്ലിമിന് നന്മ ചെയ്യുന്നതും പുണ്യമാണ്. അയല്‍വാസിയോടുള്ള കടമകളില്‍ എല്ലാ മതക്കാരും തുല്യരാണ്.
എല്ലാ മതചിക്തക്കാരുടെ മതചിഹ്നങ്ങളും ആദരിക്കണം. അവയെ ഭത്സിക്കാന്‍ പാടില്ല. ഏതെങ്കിലും മതക്കാര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറിയാല്‍ അവരെ മിത്രങ്ങളാക്കി മാറ്റുന്ന സമീപനരീതി സ്വീകരിക്കണം. ജനങ്ങള്‍ക്കും രാജ്യത്തിനും നന്മയും ക്ഷേമവും കൈവരുത്തുന്ന വിഷയത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. അതിക്രമം ആരുടെ ഭാഗത്തുനിന്നായിലും അതിന് കൂട്ടുനില്‍ക്കരുത്. തിന്മയെ അതേ രൂപത്തിലുള്ള തിന്മകൊണ്ടല്ല ചെറുക്കേണ്ടത്, മറിച്ച് നന്മകൊണ്ടാണ്. ഇപ്പറഞ്ഞ തത്വങ്ങളെല്ലാം വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രവാചകന്റെ കാലത്ത് അമുസ്ലിം പ്രദേശമായ ഹബ്ശ- എത്യോപ്യ-യിലേക്ക് അഭയാര്‍ത്ഥികളായി പോയി അവിടെ സുരക്ഷിതത്വം ലഭിച്ച മുസ്ലിംകള് ഏതുകാലത്തും നാട്ടിലും ഒരു പാഠമാണ്. എത്ര സമര്‍ത്ഥമായ സമീപനമാണ് അവര്‍ അവിടെ സ്വീകരിച്ചത്. അതുകൊണ്ട് അവരെ വിട്ടുതരാന്‍ പോയ ശത്രുവിഭാഗത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യയിലും ഇതുപോലെ ഭൂരിപക്ഷ സമുദായവുമായി പ്രായോഗിക ചിന്തയിലധിഷ്ഠിതമായതും സമര്‍ത്ഥവുമായ സമീപനരീതി സ്വീകരിച്ച് അവരുടെ സ്നേഹവും സൗഹൃദവും ആര്‍ജിക്കേണ്ടതാണ്. എങ്കില്‍ മുസ്ലിംകള്‍ക്കെതിരില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് അനീതിയുണ്ടായാല്‍ അവരുടെ രക്ഷക്ക്വേണ്ടി ഇതരമതസ്ഥരായ സഹോദരന്മാര് മുന്നിട്ടിറങ്ങണം.
ഇന്ത്യയില്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മുസ്ലിംകള്ക്ക് രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രീയമായി സ്വന്തമായി സംഘടിച്ചു അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചോ, അവരെയും അവരുടെ സംസ്കാരത്തെയും അംഗീകരിക്കുന്ന മതേതര കക്ഷികളില്‍ ചേര്‍ന്നോ പ്രവര്‍ത്തിക്കാവുന്നതാണ്. മുസ്ലിംകള്‍ക്കെതിരെയുള്ള ഭരണാധികാരികളുടെ അനീതിക്കുമുമ്പില്‍ മൗനം അത്യാപത്താണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

