ലത്തീഫ് തുറയൂര്‍
ജനറല്‍ സെക്രട്ടറി msf കേരള

ലോക്ഡൗണ്‍ ഇളവുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാലയത്തിന്റെ കവാടങ്ങള്‍ തുറക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ പരീക്ഷകളെ പറ്റി മാത്രം ഉത്തരവിറക്കി പള്ളിയല്ല പള്ളിക്കൂടം ആയിരം പണിയണം എന്ന് പറഞ്ഞു ഭരണം നടത്തുന്നവര്‍,

പ്രതിസന്ധികളെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താതെ തലതിരിഞ്ഞ വിദ്യാഭ്യാസ വകുപ്പ് 2.0 ആണ് പിണറായി വിദ്യാഭ്യാസം എന്ന് ബോധ്യപ്പെടുത്തുന്നു.

പ്രാക്ടിക്കല്‍ അല്ലാത്ത സമയത്ത് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും, എല്ലാ തിയറിക്കും വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തിയറി പരീക്ഷകളും, ക്ലാസില്‍ പോവാത്ത വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവ് ഒക്കെ ആയി പിണറായി വിജയന്‍ 2.0 സര്‍ക്കാര്‍ മുന്നോട്ടു പോവുമ്പോള്‍ 0 നിലവാരത്തില്‍ ആണ് കേരള വിദ്യാഭ്യാസം എന്ന് പറയാതെ വയ്യ.

പഠനങ്ങള്‍ക്കാണ് പ്രാധാന്യം പരീക്ഷകള്‍ക്കല്ല എന്നും പ്രാക്ടിക്കലിനപ്പുറത്ത് പ്രാക്ടീസ് ഉള്ളവരെ പരിഗണിക്കണമെന്നുമുള്ള തിരിച്ചറിവ് 2.0 വിനു ഉണ്ടാവാത്തെടുത്തോളം വിദ്യാഭ്യാസ വകുപ്പ് ‘0’ തന്നെയാകും.