ഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. 12.30 നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. കേരളത്തിലെ ചവറ,കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലും ഇന്ന് തീരുമാനമുണ്ടാകും. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

അതേസമയം നവംബറില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപിയും ജെഡിയും അടങ്ങുന്ന എന്‍ഡിഎയും ആര്‍ജെഡി, കോണ്‍ഗ്രസ് അടക്കം വിവിധ പാര്‍ട്ടികള്‍ അണിനിരക്കുന്ന വിശാല സഖ്യവും തമ്മിലാണ് പ്രധാന മത്സരം.