Connect with us

Culture

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമദ്‌ അന്തരിച്ചു

Published

on

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമദ്‌ അബ്ദുല്‍ അത്തി(36) അന്തരിച്ചു. അബുദാബിയില്‍ വെച്ചാണ് ഈജിപ്തുകാരിയായ ഇമാന്റെ അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലെ മുപ്പത്തഞ്ചിനാണ് മരണം സംഭവിച്ചത്.

6949aa98-3e95-4447-b302-2774bd3ac41c

നേരത്തെ ഇന്ത്യയിലെത്തിയ ഇമാന്‍ മുംബൈയിലെ ആസ്പത്രിയിലാണ് ചികിത്സ തേടിയിരുന്നത്. പിന്നീട് അബുദാബിയിലേക്ക് പോയ ഇമാന്‍ ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ബര്‍ജീല്‍ ആസ്പത്രിയിലായിരുന്നു ചികിത്സയിലിരുന്നത്. മൂന്ന് സംഘമാണ് ഇമാന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്. 20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസത്തെ സങ്കീര്‍ണ്ണതയ്ക്ക് പരിഹാരം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇമാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

d278b349-70ca-4a31-ab10-90cb5db4440f

വൃക്ക തകരാറിലായതാണ് ഇമാന്റെ മരണത്തിന് കാരണമായതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ പുരോഗമിക്കുകയായിരുന്നു. അതിനിടയില്‍ വൃക്ക തകരാറിലായത് മരണത്തിലേക്ക് നയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അധികൃതര്‍ പറഞ്ഞു. 500കിലോഗ്രാമായിരുന്നു ഇമാന്റെ ഭാരം. മുംബൈയിലെ സാഫി ആസ്പത്രിയില്‍ ഇമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. സഹോദരി രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇമാനെ അബുദാബിയിലേക്ക് മാറ്റുന്നതിന് കാരണമായത്.

f2f416df-d63d-44c8-8100-f94e79f93815

3367982252

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Film

‘തുടരും’ ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Published

on

തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

”ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു പ്രപഞ്ചം ഇളകിമറിയുന്നു… തുടരും ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,” എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.

പുളിക്കാരന്‍ സ്റ്റാറാ, ഇഷ്‌ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്‍, പുലിമുരുകന്‍, തുടരും എന്നിവയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച ഷാജി കുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അതേസമയം, മലയാളത്തിലെ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഇതിനിടെ, ഫഹദ് ഫാസില്‍, നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ടോര്‍പിഡോയും തരുണ്‍ മൂര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.

 

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

Trending