Connect with us

Football

ഷര്‍ട്ടൂരി; നെയ്മറിന് വിലക്ക് വന്നേക്കും- ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നഷ്ടമാകും

കളിക്ക് ശേഷം ലീപ്‌സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്‌സി ഊരുകയായിരുന്നു. മാഴ്‌സല്‍ തിരിച്ചും ജഴ്‌സിയൂരി നല്‍കി.

Published

on

ലിസ്ബണ്‍: ലീപ്‌സിഷിന് എതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വിജയത്തിന് ശേഷം ഷര്‍ട്ടൂരിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെ അടുത്ത കളിയില്‍ വിലക്കാന്‍ ആലോചന. യുവേഫ നിയമപ്രകാരം ഷര്‍ട്ടൂരുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ നെയ്മര്‍ക്ക് ഫൈനല്‍ നഷ്ടമായേക്കുമെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലീപ്‌സിഷിന് എതിരെ ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ ജയം. കളിക്ക് ശേഷം ലീപ്‌സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്‌സി ഊരുകയായിരുന്നു. മാഴ്‌സല്‍ തിരിച്ചും ജഴ്‌സിയൂരി നല്‍കി.

https://twitter.com/UCLUEL00/status/1295826777596665856

യുവേഫ ഈ മാസം പുറത്തിറക്കിയ റിട്ടേണ്‍ ടു പ്ലേ പ്രൊട്ടോകോള്‍ നിയമപ്രകാരം കളിക്കാര്‍ അവരുടെ ഷര്‍ട്ടുകള്‍ പരസ്പരം ഊരി നല്‍കരുത്. ഇങ്ങനെ ഉണ്ടായാല്‍ യുവേഫ അച്ചടക്ക നിയന്ത്രങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതു പ്രകാരം ഷര്‍ട്ട് കൈമാറിയവര്‍ 12 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം എന്നാണ് ദ സണ്‍ പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ബുധനാഴ്ച രാത്രി നടക്കുന്ന ബയേണ്‍ മ്യൂണിക്ക്-ല്യോണ്‍ മത്സരത്തിലെ വിജയികളെയാണ് പി.എസ്.ജി നേരിടുക. ഈ മത്സരം നെയ്മര്‍ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Football

ഐഎസ്എല്‍ 10ാം സീസണ് ഇന്ന് കിക്കോഫ് : കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ബംഗളൂരു എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍

മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8ന്

Published

on

കൊച്ചി: ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിന്റെ പത്താം സീസണ് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കം. മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8ന്.

കഴിഞ്ഞ പ്ലേ ഓഫിലേറ്റ മുറിവിന്റെ കണക്ക് ഇന്ന് തീര്‍ക്കാനുറച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെതിരെ ഇന്ന് ബൂട്ട് കെട്ടുന്നത്. കിരീടം മാത്രം ലക്ഷ്യമിട്ട് ഒരുപിടി മാറ്റങ്ങളോടെ പുതുമന്ത്രവും തന്ത്രവുമായാണ് അഡ്രിയന്‍ ലൂണയുടെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്. തോല്‍വിയെപ്പറ്റി ചിന്തിക്കാന്‍ പോലുമാകാത്ത മുന്‍ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും വിജയത്തുടക്കമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് 18ലും സൂര്യ ടിവിയിലും തത്സമയം കാണാം.

Continue Reading

Football

സിനാന്‍ കളിക്കും ഇത്തവണയും സീനിയര്‍ സ്കൂള്‍ ടീമില്‍

പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് സിനാന്‍

Published

on

കണ്ണൂര്‍: കാല്‍പന്ത് കളിയില്‍ തീരദേശ നാട്ടില്‍ അഭിമാന താരമായി വീണ്ടും സിനാന്‍. ഇത്തവണയും മെെതാനത്തിറങ്ങും ജില്ലയ്ക്ക് വേണ്ടി സീനിയര്‍ സ്കൂള്‍ ടീം താരമായി.
അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സ്കൂള്‍ തല അണ്ടര്‍-19 ടൂര്‍ണമെന്റിലേക്കാണ് ജില്ലയ്ക്ക് വേണ്ടി കളിക്കാന്‍ പുതിയങ്ങാടി സ്വദേശി കെ.വി സിനാന് അവസരം ലഭിച്ചിരിക്കുന്നത്.

പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് സിനാന്‍. സ്കൂള്‍ ടീമിനെ ഉപജില്ലാ തലത്തില്‍ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഈ മിടുക്കന്‍.

രണ്ടാം തവണയാണ് സ്കൂള്‍ ടീമിലൂടെ ജില്ലാ ടീമില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം പാലക്കാട് നടന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിലും സീനിയര്‍ സ്കൂള്‍ ടീമില്‍ ജില്ലയ്ക്ക് വേണ്ടി കളിച്ചിരുന്നു. പഠനത്തിനൊപ്പം കായിക മേഖലയിലും പ്രോത്സാഹനം നല്‍കുന്ന പുതിയങ്ങാടി ജമാഅത്ത് ഹെെസ്കൂളില്‍ നിന്നും ഫുട്ബോളില്‍ മികവ് തെളിയിക്കുന്ന സിനാനില്‍ സ്കൂളിനും മാനേജ്മെന്റിനുമൊപ്പം നാടിനും പ്രതീക്ഷയേറെയാണ്.

കായികാധ്യാപകന്‍ ഷംജിത്തിന് കീഴിലാണ് ഫുട്ബോളില്‍ സിനാന്‍ പരിശീലനം നേടുന്നത്. എരിപുരത്ത് പഴയ ജെടിസിക്ക് സമീപം പുതിയങ്ങാടി സ്വദേശിനി കെ.വി സബീദയുടെയും പി.എം ശരീഫിന്റെയും മകനാണ് സിനാന്‍.

Continue Reading

Football

ഐ.എസ്.എല്‍ പത്താം സീസണ് നാളെ തുടക്കം

കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്‌നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ് നാളെ കിക്ക് ഓഫ്. പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കായി കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര താരം പ്രീതം കോട്ടാല്‍  പറഞ്ഞു. ഒരു ടീം എന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച സംഘമാണ് . കൊച്ചിയിലെ ആരാധകര്‍ക്ക് വേണ്ടി കളിക്കാന്‍ കാത്തിരിക്കുകയാണ് എന്നും പ്രീതം കോട്ടാല്‍ പറഞ്ഞു

പുതിയ സീസണ്‍ നന്നായി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി ഒരുങ്ങി കഴിഞ്ഞു. ഞാന്‍ എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയതും അത്തരം ഒരു തീരുമാനത്തിന്റെ ഭാഗമാണ്. എനിക്കറിയാം എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇത്.ചിലപ്പോഴൊക്കെ നമ്മള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം.പ്രീതം പറഞ്ഞു.

”സന്തുലിതമായ ടീമാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും നല്ല വിദേശ കളിക്കാരും ഈ സീസണില്‍ ടീമിലുണ്ട്.കിരീടത്തിനായി മത്സരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്‌നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.തീര്‍ച്ചയായും നിങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടും” പ്രീതം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending