Connect with us

kerala

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ട്: തോമസ് കെ തോമസ്

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

Published

on

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ തോമസ്.

മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നോട് എതിര്‍പ്പ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കല്‍ കൂടി കാണണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending