Connect with us

kerala

എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം; വാട്‌സ്ആപ്പ് സന്ദേശം വ്യാജം

Published

on

തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം എന്ന രീതിയില്‍ വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. സീനിയോറിറ്റി നിലനിര്‍ത്തി സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ സമയം അനുവദിച്ച് ഉത്തരവായി. എന്നാണ് ഈ സന്ദേശത്തില്‍ പ്രചരിക്കുന്നത്.

എന്നാല്‍ 01.01.1999 മുതല്‍ 20.11.2019 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്, പുതുക്കാനായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തില്‍ പറയും പോലെ നിലവില്‍ സീനിയോറിറ്റി പുതുക്കാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ വ്യക്തമാക്കിയതായി ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരള ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വ്യാജപ്രചാരണങ്ങളില് വീഴരുതേ…

1997 മുതല് 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് പുതുക്കാന് അവസരം എന്ന രീതിയില് പ്രചരിക്കുന്നത് വ്യാജസന്ദേശം.
01.01.1999 മുതല് 20.11.2019 വരെയുളള കാലയളവില് വിവിധ കാരണങ്ങളാല് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക്, പുതുക്കാനായി 31.01.2020 വരെ സമയം അനുവദിച്ചിരുന്നു.
നിലവില് സീനിയോരിറ്റി പുതുക്കാന് തൊഴില് വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്ക്കാര് തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര് വ്യക്തമാക്കി.
സംസ്ഥാനസര്ക്കാരിന്റെ പ്രവര്ത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങള്, ചിത്രങ്ങള് തുടങ്ങിയവ 9496003234 എന്ന വാട്‌സ്ആപ് നമ്പരില് നിങ്ങള്ക്കു ശ്രദ്ധയില്പ്പെടുത്താം.

പരിശോധനയ്ക്കായി കൈമാറുന്നവയുടെ ശരിയായ വിവരം അറിയാന്

https://www.facebook.com/iprdfactcheckkerala
എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്ശിക്കൂ.
ഇന്ഫര്മേഷന് – പബ്ലിക് റിലേഷന്സ് വകുപ്പ്
കേരള സര്ക്കാര്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രേഖാ രാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു

Published

on

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാരാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പരമോന്നത കോടതി ഹര്‍ജി തള്ളിയത്. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ പ്രവൃത്തി ദിനമായത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ പ്രവൃത്തി ദിനമായത്. ഒക്ടോബര്‍ 29, ഡിസംബര്‍ മൂന്നു എന്നീ ശനിയാഴ്ചകളും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും.

Continue Reading

kerala

പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തുന്നു

Published

on

കോഴിക്കോട് : അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തതകള്‍ മുതലെടുത്ത് ശുദ്ധീകരിച്ച സ്വര്‍ണ്ണം പ്ലാറ്റിനത്തില്‍ വലിയ തോതില്‍ മിശ്രണം നടത്തി പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരില്‍ ഇറക്കുമതി ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വര്‍ണ്ണ ഇറക്കുമതിക്കാരില്‍ ചിലരും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുമാണ് നിയമത്തിലെ അവ്യക്തതയെ മുതലെടുത്ത് തട്ടിപ്പിനിറങ്ങിയിട്ടുള്ളത്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന വ്യാജേന സര്‍ണ്ണം കൊണ്ടുവരികയാണ് ചെയ്യുന്നത്. സ്വര്‍ണ്ണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. എന്നാല്‍ പ്ലാറ്റിനം ലോഹക്കൂട്ടുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 10.75 ശതമാനം നികുതി മാത്രമേ നല്‍കേണ്ടതുള്ളൂ. ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വര്‍ണ്ണം ഉള്‍പ്പെടുത്തി ബാക്കി 4 ശതമാനം മാത്രം പ്ലാറ്റിനം ചേര്‍ത്ത് ഇത് പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന നിലയില്‍ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ സ്വര്‍ണ്ണത്തിനുള്ള 15 ശതമാനം ഇറക്കുമതി നികുതിക്ക് പകരം പ്ലാറ്റിനത്തിനുള്ള 10.75 ശതമാനം നികുതി മാത്രം നല്‍കിക്കൊണ്ട് സ്വര്‍ണ്ണം ഇന്ത്യയിലേക്ക് കടത്താന്‍ കഴിയുന്നു. ഇതിലൂടെ വലിയ ലാഭമാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുന്നത്. പ്ലാറ്റിനത്തിന്റെ പേരില്‍ ഇറക്കുമതി നടത്തുന്ന സ്വര്‍ണ്ണം പിന്നീട് നേരിട്ട് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമ പ്രകാരം ഏതെങ്കിലും ലോഹക്കൂട്ടിന്റെ രണ്ട് ശതമാനത്തിന് മുകളില്‍ അമൂല്യ ലോഹമായ പ്ലാറ്റിനം അടങ്ങിയാല്‍ അത് പ്ലാറ്റിനം ലോഹക്കൂട്ടായാണ് കണക്കാക്കുക.

ഇതാണ് നികുതി വെട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്. ഇറക്കുമതി ചട്ടത്തിലെ ഈ അവ്യക്തത മാറ്റി പ്ലാറ്റിനം ലോഹക്കൂട്ട് എന്ന പേരില്‍ സ്വര്‍ണ്ണം കടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയെന്നത് മാത്രമാണ് ലോഹക്കൂട്ടുകളുടെ പേരില്‍ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മാര്‍ഗമെന്ന് ജ്വല്ലറി വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയത് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇതിലുടെ സര്‍ക്കാറിന് നഷ്ടമാകുന്നത്. വലിയൊരു മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് വലിയൊരു പരിധി വരെ തടയിടാനാകുമെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.

Continue Reading

Trending