Connect with us

kerala

പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം; സി.പി.എം വലിയ പൊട്ടിത്തെറിയിലേക്കെന്ന് വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

സി.പി.എമ്മില്‍ നേതാക്കള്‍ തമ്മില്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും പല നേതാക്കള്‍ക്കായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

”പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊന്‍കതിര്‍ വേറൊരാളുടേതാണ്. ഇവരൊക്ക തമ്മില്‍ ഇപ്പോള്‍ പോരടിക്കാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോള്‍ അവരു തമ്മില്‍ പോരടിക്കുകയാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. വലിയ പൊട്ടിത്തെറി തന്നെ സി.പി.എമ്മിലുണ്ടാകും. – അദ്ദേഹം പറഞ്ഞു.

”തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ടും രണ്ടാണ്. നിയമസഭയില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു തോല്‍വിയെ കുറിച്ച് കണക്കു വച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ ആ കണക്കല്ല എം.വി.ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്.

”എല്ലാ ജില്ലാ കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നാണ്. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ടു ചോര്‍ന്നു. ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായപ്പോള്‍ അനങ്ങാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നു പോലും വോട്ട് ഒഴുകിപോകുന്നതാണ് കണ്ടത്. യുഡിഎഫിന് 26 വോട്ടുകള്‍ മാത്രമുള്ള പയ്യന്നൂരിലെ ഒരു ബൂത്തില്‍ ഞങ്ങള്‍ 140 വോട്ടില്‍ ലീഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി.”- വി.ഡി. സതീശന്‍ പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകവേയാണ് മന്ത്രിയുടെ വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്.

Published

on

ടൂറിസം വകുപ്പ്‌ മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. നെയ്യാര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ശശിധരന്റെ തലയ്ക്കാണ് പരിക്കേറ്റത്. തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകവേയാണ് മന്ത്രിയുടെ വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്.

തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍ ഇതേ ദിശയില്‍ പോകുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണ് ഇടിച്ചത്. അപടമുണ്ടായി ഉടനെ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുക്കാര്‍ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സയ്ക്ക് ശേഷം ശശിധരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

india

ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Published

on

കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയയത്. രാത്രിയിലും തിരച്ചില്‍ തുടരും.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ട്രക്ക് കരയ്‌ക്കെത്തിക്കാനാണ് ശ്രമം. ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും.

16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.

Continue Reading

kerala

ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; സോണാർ ചിത്രം പുറത്ത് വിട്ട് നേവി

കോണ്‍ടാക്ട് വണ്‍ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം.

Published

on

കര്‍ണാടക ഷിരൂരരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയുടെ ലൊക്കേഷന്‍ പുറത്ത്. സോണാര്‍ ചിത്രം പുറത്തുവിട്ട് നേവി. കോണ്‍ടാക്ട് വണ്‍ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതല്‍ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേര്‍ന്നാണ് സിഗ്‌നല്‍ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചില്‍ പുരോഗിക്കുകയാണ്. രണ്ട് സിഗ്‌നലുകള്‍ ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കണ്ടെത്തിയത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകള്‍ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചില്‍ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചില്‍ തുടരുമെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാര്‍ത്ത തരാന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

Continue Reading

Trending