Connect with us

News

ഫുകുഷിമ ആണവ ജലം: ആശങ്കയില്‍ സ്തംഭിച്ച് മത്സ്യമേഖല

ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങിയതോടെ ദക്ഷിണകൊറിയയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലേക്ക്.

Published

on

സോള്‍: ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങിയതോടെ ദക്ഷിണകൊറിയയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലേക്ക്. റേഡിയോ ആക്ടീവതയുള്ള ജലം അണുവികിരണത്തിന് കാരണമാകുമെന്നതുകൊണ്ട് മത്സ്യങ്ങള്‍ ഭക്ഷിക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്നത് മത്സ്യബന്ധന മേഖലയെ സ്തംഭിപ്പിക്കുമെന്ന് ആശങ്കയുണ്ട്.

ദക്ഷിണകൊറിയയില്‍ 90 ശതമാനം ആളുകളും മത്സ്യങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. ജനങ്ങള്‍ സമുദ്ര ഭക്ഷ്യോല്‍പനങ്ങള്‍ ഉപേക്ഷിക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു.ഫുകുഷിമയില്‍നിന്നുള്ള ആണവ ജലം ജപ്പാന്‍ ശുദ്ധീകരിച്ച് കടലില്‍ ഒഴുക്കിത്തുടങ്ങിയ ആദ്യ ദിവസം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ ഏറ്റവും വലിയ ഹോള്‍സേല്‍ മത്സ്യ മാര്‍ക്കറ്റ് പൊതുവെ ശൂന്യമായിരുന്നു. ഉപഭോക്താക്കളുടെ ആശങ്ക ദൂരീകരിക്കാനായി തങ്ങളുടെ സീഫുഡ് സുരക്ഷിതമാണെന്ന് അറിയിച്ച് ബാനറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ആളുകള്‍ പൊതുവെ മത്സ്യം വാങ്ങാന്‍ എത്തിയില്ല. ചില്ലറ വ്യാപാര മേഖലയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. ആണവ വികിരണത്തിന് കാരണമാകുന്ന ധാതുക്കളെല്ലാം നീക്കം ചെയ്‌തെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും ഉറപ്പുനല്‍കിയിട്ടും പൊതുജനങ്ങളില്‍നിന്ന് ആശങ്ക നീങ്ങിയിട്ടില്ല. ചൈന കൊറിയന്‍ മത്സ്യ ഇറക്കുമതി നിര്‍ത്തി വെച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Trending