ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രാഈലും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിനും ഇറാനും ശക്തമായ മുന്നറിയിപ്പ് നല്‍കി. അതേസമയം എന്നു മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്നത് തീരുമാനത്തില്‍ എത്തിയിട്ടില്ല.
ഇറാന്റെ ഭീഷണി ചെറുക്കലും ഹമാസിന്റെ നിരായുധീകരണവുമാണ് മുഖ്യ അജണ്ടയെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിദേശം ട്രംപ് അംഗീകരിച്ചു. ഉടന്‍ നിരായുധീകരണത്തിന് തയ്യാറാകണമെന്ന് ട്രംപ് ഹമാസിന് താക്കീത് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബോംബിടുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തി. കൂടാതെ നിരായുധീകരിച്ചില്ലെങ്കില്‍ ഹമാസിന് അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി.
അതേസമയം റഫയില്‍ ഇസ്രാഈല്‍ നിയന്ത്രണമുള്ള സ്ഥലത്ത് ഗസ്സ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രാഈല്‍ സൈന്യം തന്നെയാകും ഇവിടെ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ഗസ്സയില്‍ ഇസ്രാഈല്‍, അന്തര്‍ദേശീയ സന്നദ്ധ സംഘടകള്‍ക്ക് ജനുവരി മുതല്‍ വിലക്ക്? ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഇതോടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.