കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംകൂടി. പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്.

ആഗോള വിപണിയിലുണ്ടായ വര്‍ധനയാണ് വില വര്‍ധനയ്ക്ക് കാരണം.