കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില താഴോട്ട്. പവന് 80 രൂപ കുറഞ്ഞ് 21,520ല്‍ എത്തി. ഗ്രാമിന് 2690 രൂപയാണ് ഗ്രാമിന് വില. ഡിസംബര്‍ ഒന്നിനാണ് സ്വര്‍ണ വില 21,600ല്‍ എത്തിയത്. ഡിസംബര്‍ അഞ്ച് വരെ 21,600ലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. സ്വര്‍ണ വിലയില്‍ മാറ്റം ഇവിടെയും പ്രതിഫലിച്ചേക്കാം.

പവന് 320 രൂപ കുറഞ്ഞാണ് ഡിസംബര്‍ 1ന് സ്വര്‍ണവില 21,600 രൂപയിലെത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ രേഖപ്പെടുത്തുന്ന താഴ്ന്ന സ്വര്‍ണവിലയായിരുന്നു ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയത്.