കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപ കൂടി 37,360 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4,620 രൂപയായി.തുടര്‍ച്ചയായി വില കൂടിയതിനു ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയായിരുന്നു കുറഞ്ഞത്.

സംസ്ഥാനത്ത് രണ്ടു ദിവസം കൊണ്ട് പവന് 560 രൂപ കൂടിയിരുന്നു. അതിന് ശേഷമാണ് ഇന്നലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായി. 24ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.