More
വനിതാ ലോകകപ്പ്: ഗോസ്വാമി ആഞ്ഞടിച്ചു, ഇന്ത്യക്ക് ലക്ഷ്യം 229

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 229. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിച്ചത്. 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്‍ ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്‍ തിളങ്ങി. 51 റണ്‍സെടുത്ത നതാലി ഷിവര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
Nat Sciver's 51 leads England to 228/7 in the #WWC17 final at Lord's – will it be enough to claim the trophy for a fourth time? #ENGvIND pic.twitter.com/A6XrJj8Bx3
— ICC (@ICC) July 23, 2017
ഓപണര്‍ വിന്‍സ്ഫീഡിന്റെ (24) വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗെയ്ക്ക്‌വാദ് ആണ് കളിയിലെ ആദ്യ വഴിത്തിരിവുണ്ടാക്കിയത്. മറ്റൊരു ഓപണറായ ബ്യൂമണ്ടിനെ (23) പൂനം യാദവിന്റെ പന്തില്‍ ഝുലന്‍ ഗോസ്വാമി പിടികൂടി. ഇംഗ്ലീഷ് ക്യാപ്ടന്‍ ഹിതര്‍ നൈറ്റ് (1) പൂനം യാദവിന്റെ പന്തില്‍ പുറത്തായതിനു പിന്നാലെ ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്ന സാറ ടെയ്‌ലറെയും (45) ഫ്രാന്‍സ് വില്‍സനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ഗോസ്വാമി ആതിഥേയരെ അഞ്ചിന് 146 എന്ന നിലയിലേക്ക് തള്ളിവിട്ടു. നതാലി ഷിവറിന്റെ (51) രക്ഷാപ്രവര്‍ത്തനവും ബ്രുണ്ട് (34), മാര്‍ഷ് (14) എന്നിവരുടെ ശ്രദ്ധയോടെയുള്ള ബാറ്റിങുമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നിര്‍ണായക സമയത്ത് ഷിവറിനെ ദീപ്തി ശര്‍മ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി.
നാലാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇന്ത്യക്ക് ലക്ഷ്യം ആദ്യ ലോകകപ്പാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം