തിരുവനന്തപുരം: താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്ന ജി.എസ്.ടി റജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 25ന് പുനരാരംഭിക്കുമെന്നു സംസ്ഥാന വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ജി.എസ്.ടി റജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയുംപൂര്‍ത്തീകരിക്കത്ത വ്യാപാരികള്‍ ജൂലൈ ഒന്നിന് മുന്‍പ്റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
സംസ്ഥാനത്തെ രണ്ടര ലക്ഷം വ്യാപാരികളാണ് ജി.എസ്.ടി സംവിധനത്തിലേക്ക് മാറുന്നത്. നിലവില്‍ വാണിജ്യ നികുതി റജിസ്‌ട്രേഷനുള്ള എല്ലാവ്യാപാരികളും ജി.എസ്.ടി സംവിധാനത്തിലേക്ക് മാറേണ്ടതാണ്.
ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമമേഃല.െഴീ്.ശി) കൂടി നിലവിലുള്ള യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് കെവാറ്റിസില്‍ ലോഗിന്‍ ചെയ്യുക. കെവാറ്റിസില്‍ നിന്ന് ലഭിക്കുന്ന താല്ക്കാലിക പ്രൊവിഷണല്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ംംം.ഴേെ. ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് താല്ക്കാലികയൂസര്‍ ഐഡിയും പാസ്‌വേര്‍ഡും മാറ്റി പുതിയ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും സൃഷ്ടിക്കുക.
തുടര്‍ന്ന് ഡാഷ്‌ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക.
അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തി സമര്‍പ്പിക്കുന്നതോടെ ജി.എസ്.ടി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
ജി.എസ്.ടി റജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുംവാണിജ്യ നികുതി വകുപ്പ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നിട്ടുണ്ട്. റജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാ സംശയങ്ങളുംഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്.