കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 78പേര്‍ക്കു കൂടി ഹജ്ജിന് അവസരം. ക്രമ നമ്പര്‍ 5174 മുതല്‍ 5251 വരെയുള്ള അപേക്ഷകര്‍ക്ക് കുടിയാണ് അവസരം ലഭിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 2026 ജനുവരി എട്ടിനകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് ആന്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) ജനുവരി 11നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക്: ഫോണ്‍: 0483-2710717, 2717572 Website:https://hajcommittee.gov.in, kerlahaj committee.org