kerala
ഓണക്കിറ്റിലെ ശര്‍ക്കരയില്‍ പുകയില ഉത്പന്ന പാക്കറ്റ്
ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലായിരുന്നു നിരോധിത പുകയില ഉത്പന്നത്തിന്റെ പാക്കറ്റ്

കോഴിക്കോട്: റേഷന്‍ കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ നിരോധിത പുകയില ഉത്പന്നത്തിന്റെ പാക്കറ്റ്. പെരുവയല്‍ പഞ്ചായത്തിലെ പൂവാട്ട്പറമ്പ് റേഷന്‍ കടയില്‍ നിന്നും നടുവണ്ണൂര്‍ സൗത്ത് 148ാം നമ്പര്‍ കടയില്‍ നിന്നും ലഭിച്ച കിറ്റുകളിലാണ് ഇവ കണ്ടെത്തിയത്.
പിഞ്ഞാറെയില്‍ ശ്രീധരനാണ് കടയില്‍ നിന്ന് കിറ്റ് വാങ്ങിയത്. കിറ്റ് തുറന്നപ്പോള്‍ പുകയിലയുടെ ഗന്ധം വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശര്‍ക്കരയില്‍ പാക്കറ്റ് കണ്ടെത്തിയത്. പാക്കറ്റിനുള്ളില്‍ പുകയിലയുമുണ്ടായിരുന്നു.
നടുവണ്ണൂരിലെ കടയില്‍ നിന്നു പുത്തലത്ത് ആലിക്ക് ലഭിച്ച കിറ്റിലുണ്ടായിരുന്നു പാക്കറ്റ്. ശര്‍ക്കര ഉരുക്കുന്നത്തിനിടെയാണ് കണ്ടെത്തിയത്.കടയില്‍ വിവരം അറിയിച്ച ശേഷം ശര്‍ക്കര വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ കിറ്റ് വിതരണം നിര്‍ത്തിവച്ചു.ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നാണ് കടയിലേക്ക് കിറ്റുകള്‍ എത്തിച്ചത്.
kerala
ഇടിവെട്ടിപ്പെയ്‌തേക്കും; കുടയെടുക്കാം; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
kerala
വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം
ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
kerala
എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി
പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.
ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.
ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്