kerala
റോളില്ലാതെ ആരോഗ്യമന്ത്രി; എല്ലാം കലക്ടര്‍മാര്‍ തീരുമാനിക്കും,ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍
ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ ഒതുക്കിയതിന് സമാനമായ അവസ്ഥയിലേക്കാണ് വീണ ജോര്‍ജിനും വഴിതുറക്കുന്നത്. വീണാജോര്‍ജിനെ നോക്കുകുത്തിയാക്കിയാണ് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ആരോപണമുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അവര്‍ക്കുമുന്നിലുള്ളത് പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതു മാത്രമാണ്. അതുകൊണ്ടുതന്നെയാണ് വീണാ ജോര്‍ജിനോടു പോലും ആലോചിക്കാതെ കാറ്റഗറി മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. കോവിഡ് വ്യാപനത്തിന് ഇടയിലും വിപുലമായ രീതിയില്‍ സി.പി.എം സമ്മേളനങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ നടത്താവൂവെന്നും എന്ത് പരിപാടികളും കൃത്യമായി ചട്ടങ്ങള്‍ പാലിക്കണമെന്നും പരോക്ഷ വിമര്‍ശനമെന്ന നിലയില്‍ വീണാ ജോര്‍ജ് പറഞ്ഞു.
അതെസമയം കോവിഡ് ക്ലസ്റ്ററുകളായി മാറിയ സി.പി.എം സമ്മേളനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍. പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും ഈ വിഷയം ചൂണ്ടിക്കാട്ടിയത് അവഗണിച്ച സി.പി.എമ്മിനെ ഹൈക്കോടതി തന്നെ വിലക്കിയതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ വഴിപാട് ആക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടും സി.പി.എം സമ്മേളനങ്ങള്‍ക്ക് യാതൊരു മാനദണ്ഡങ്ങളും ബാധകമായിരുന്നില്ല. തിരുവനന്തപുരത്തും തൃശൂരിലും തിരുവാതിര കളിയിലൂടെ കോവിഡ് പരത്തിയ സി.പി.എം, സാധാരണ ജനത്തിനു മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിച്ച ശേഷം സമ്മേളനങ്ങള്‍ തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണ് 50 പേരില്‍ കൂടുതല്‍ പാടില്ലെന്ന ഹൈക്കോടതിയുടെ വിധിയുണ്ടായത്.
കോവിഡിന്റെ തുടക്കം മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അട്ടിമറിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗം ജില്ലകളെ മൂന്ന് കാറ്റഗറിയായി തിരിച്ചത്. സി.പി.എം സമ്മേളനങ്ങളെ ബാധിക്കാതിരിക്കാന്‍ ചില ജില്ലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സമ്മേളനം നടക്കുന്ന കാസര്‍കോട്ട് 79 ശതമാനമാണ് ഐ.സി.യു ഒഴിവ്. എന്നാല്‍ ഇതിനേക്കാള്‍ ഒഴിവുകളുണ്ട് ഇപ്പോള്‍ ബി കാറ്റഗറി നിയന്ത്രണമുള്ള ഇടുക്കിയില്‍. ഇത് കാറ്റഗറി തിരിക്കലിലെ അശാസ്ത്രീയതക്ക് ഉദാഹരണമാണ്.
ആശുപത്രികളിലെയും ഐ.സി.യുകളിലെയും രോഗികളുടെ തോതും ആ പ്രദേശത്തെ മൊത്തം രോഗികളുടെ കണക്കും തമ്മിലുള്ള അനുപാതം നോക്കിയുള്ള നിയന്ത്രണ രീതി കൊണ്ട് ഗുണമുണ്ടാകുന്നത് സി.പി.എം സമ്മേളനങ്ങള്‍ക്ക് മാത്രമായിരുന്നു. ഇതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.
ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയുള്ള ആശുപത്രി കേസുകള്‍, ഐ.സി.യു കേസുകളിലെ വര്‍ധന എന്നിവ നോക്കിയാണ് അതാത് ജില്ലകളിലെ നിയന്ത്രണം. ജനുവരി ഒന്നില്‍ നിന്നും ആശുപത്രി അഡ്മിഷന് ഇരട്ടിയും ഐ.സി.യു കേസുകളില്‍ 50 ശതമാനവും വര്‍ധന ഉണ്ടായാല്‍ കാറ്റഗറി എ, ആശുപത്രി കേസുകളില്‍ കോവിഡ് കേസുകള്‍ 10 ശതമാനവും ഐ.സി.യു കേസുകള്‍ ഇരട്ടിയും ആയാല്‍ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളില്‍ കോവിഡ് രോഗികളുടെ എണ്ണം 25 ശതമാനമായാല്‍ കാറ്റഗറി സി എന്നിങ്ങനെയാണ് കണക്ക്.
വ്യാപനം രൂക്ഷമായ തിരുവന്തപുരത്ത് അരലക്ഷം പേര് ചികിത്സയില്‍ ഉണ്ടെങ്കിലും 3718 കോവിഡ് കിടക്കകളും 415 ഐ.സി.യുകളും സജ്ജമാണ്. ഇതില്‍ 50 ശതമാനത്തില്‍ അധികം ഒഴിവുണ്ട്. അതിനാല്‍ ഇപ്പോഴും ബി കാറ്റഗറിയിലാണ് തിരുവനന്തപുരം. എന്നാല്‍ ചികിത്സാ സൗകര്യം കുറഞ്ഞ വയനാടും ഇടുക്കിയും പ്രതിദിന കേസുകളില്‍ ഏറ്റവും പിന്നിലുള്ള ജില്ലകളാണ്.
വയനാട്ടില്‍ 54 ഐ.സി.യുകളില്‍ 20 പേരും ഇടുക്കിയില്‍ 100 ഐ.സി.യുകളില്‍ 18 പേരുമേയുള്ളൂ. ആശുപത്രിയില്‍ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും ഈ രണ്ട് ജില്ലകളും തിരുവനന്തപുരത്തിന് ഒപ്പം ബി കാറ്റഗറിയുടെ നിയന്ത്രണങ്ങളില്‍ പെട്ടു. ടി.പി.ആര് ഉയരുന്നത് വാര്‍ത്തകളില്‍ പ്രാധാന്യം നേടാതിരിക്കാനും സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളിലെ യഥാര്‍ത്ഥ വിവരം പുറത്തുവരാതിരിക്കാനുമാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത് എന്ന ആക്ഷേപം കൂടി ശരിവെക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.
kerala
ഗുഡ്സ് ട്രെയിനിലെ ടാങ്കറിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി
തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിനിലെ ഇന്ധന ടാങ്കറിന് തീപിടിത്തമുണ്ടായ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.
ഇരുമ്പനത്തിൽ നിന്ന് തിരുനെൽവേലിയിലേക്കു ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യാത്രക്കാരും ഉടൻ ലോക്കോപൈലറ്റിനെ വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗം വാഗൺ പരിശോധിച്ചു. പരിശോധനയിൽ യാതൊരു കേടുപാടുകളോ ഇന്ധന ചോർച്ചയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലാണെന്നും, ചെറിയ തീപ്പൊരികളോ തീപിടിത്തമോ മൂലം അപകടസാധ്യതയില്ലെന്നും റെയിൽവേ വ്യക്തമാക്കി. വാഗണിന്റെ മുകളിൽ വീണ വസ്തുവിലാണ് തീ കത്തിയതെന്നും, അകത്തുള്ള ടാങ്കും ഇന്ധനവും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
kerala
പത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
വലഞ്ചുഴി സ്വദേശി, 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്.
പത്തനംതിട്ട: വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വലഞ്ചുഴി സ്വദേശി, 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം മൂന്ന് പേർ ചേർന്നാണ് യാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചത്. സംഭവത്തിൽ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 1,500 രൂപയും കവർന്നതായി പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
kerala
ശബരിമല നെയ്യ് വിതരണത്തില്‍ വന്‍ ക്രമക്കേട്; പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കണം: ഹൈക്കോടതി
. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: ശബരിമല സന്നിധാനത്ത് അഭിഷേകത്തിന് ഉപയോഗിക്കുന്ന നെയ്യ് (ആടിയ ശിഷ്ടം നെയ്യ്) വിതരണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡലമകരവിളക്ക് സീസണില്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയും ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയും ഉണ്ടായ ഇടപാടുകളില്‍ ഏകദേശം 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് കോടതി വ്യക്തമാക്കി. ചെറിയ കാലയളവില്‍ ഇത്രയും വലിയ തട്ടിപ്പ് നടന്നത് ഞെട്ടിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്ക് ജോലിയേക്കാള്‍ പണം അപഹരിക്കാനാണ് താല്പര്യമെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഹര്‍ജി പരിഗണിച്ചത്. നെയ്യ് വാങ്ങിയവര്‍ക്ക് രസീത് നല്‍കാതിരിക്കുകയും 68,200 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയ സുനില്‍കുമാര്‍ പോറ്റി എന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
10 മില്ലിലിറ്റര്‍ നെയ്യിന്റെ ഒരു പാക്കറ്റിന് 100 രൂപയാണ് വില. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെ 3.52 ലക്ഷം പാക്കറ്റുകള്‍ തയ്യാറാക്കിയതില്‍, മരാമത്ത് കെട്ടിടത്തിലെ കൗണ്ടര്‍ വഴി വിറ്റ 13,679 പാക്കറ്റുകളുടെ വിലയായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനുവരി 2ന് പുതിയ ടെംപിള്‍ ഓഫീസര്‍ ചുമതലയേറ്റപ്പോള്‍ 5,985 പാക്കറ്റുകള്‍ മാത്രമാണ് സ്റ്റോക്കിലുണ്ടായിരുന്നത്22,565 പാക്കറ്റുകളുടെ കുറവ്, ഇതിന്റെ മൂല്യം 22.65 ലക്ഷം രൂപ.
പ്രാഥമികമായി ക്രിമിനല്‍ ധനാപഹരണം, വ്യാജരേഖ നിര്‍മ്മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നതായി കോടതി വിലയിരുത്തി. ”ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല” എന്നും കോടതി വ്യക്തമാക്കി. സോഫ്റ്റ്വെയര് അധിഷ്ഠിത അക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.
പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ അന്വേഷണം കോടതിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കോടതിയുടെ അനുമതിയും തേടണം. ശബരിമല സ്വര്‍ണക്കൊള്ള കേസിലും ഇതേ ബെഞ്ച് പ്രത്യേക സംഘം രൂപീകരിച്ചതായും കോടതി ഓര്‍മ്മിപ്പിച്ചു.
-
kerala3 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News3 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News3 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News3 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala3 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala3 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
