Sports

ബ്ലാസ്റ്റേഴ്‌സിന് കടുത്ത തിരിച്ചടി; ടീമില്‍ നിന്ന് വിടപറഞ്ഞ് അഡ്രിയാന്‍ ലൂണ

By webdesk18

January 01, 2026

പുതുവത്സരത്തില്‍ മഞ്ഞപ്പടയെ നിരാശനാക്കി ലൂണ. ഈ സീസണില്‍ ക്ലബ്ബിനായി കളിക്കില്ല. 2025-26 സീസണില്‍ താരം വായ്പാടിസ്ഥാനത്തില്‍ ഒരു വിദേശ ക്ലബ്ബിലേക്ക് മാറുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ക്ലബ്ബും താരവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും താരത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 33-കാരനായ ലൂണയുടെ അഭാവം വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന് കടുത്ത തിരിച്ചടിയാകും.