Connect with us

kerala

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്്. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികകൃതര്‍ അറിയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു

ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്.

Published

on

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി (21)യാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജീവന്‍രക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുര്‍ന്ന് ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുര്‍ഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു.

മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് മാറ്റിവെച്ചിരുന്നത്. ഹൃദയഭിത്തികള്‍ക്ക് കനംകൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോമയോപ്പതിയായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ദുര്‍ഗ വളര്‍ന്നത്. ബിരുദ വിദ്യാര്‍ഥിനിയാണ്.

 

 

Continue Reading

kerala

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്.

Published

on

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍. 2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.2018ലെ കേസിലാണ് വിധി.

ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് – ബി ജെപി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്റെ ഭീഷണി. ഫസല്‍ വധകേസുമായി ബന്ധപ്പെട്ട് പ്രസംഗവും ഫേസ്ബുക്ക് പോസ്റ്റുമായിരുന്നു കേസിന് കാരണം.

 

Continue Reading

kerala

കിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്

തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. അപകടത്തിനു കാരണമായ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞ ദിവസവും മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.

Continue Reading

Trending