ദുരിതം പകര്‍ന്ന പെരുമഴയ്ക്ക് താല്‍ക്കാലിക വിരാമമാകുമെന്നു സൂചന. തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാവാവസ്ഥ ഉപഗ്രഹങ്ങളില്‍ നിന്നു ലഭ്യമാകന്ന വിവരങ്ങള്‍.

അതേസമയം മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റിം ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസങ്ങള്‍ നീണ്ട കനത്ത മഴ മേഖലകളിലെ മണ്‍പാളികള്‍ ചലനമുണ്ടാക്കിയാല്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാമെന്നാണ് വിശദീകരണം. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ടെന്നു ചുരുക്കം.