പറവൂര്‍: വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് പറവൂര്‍പള്ളിയില്‍ അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നോര്‍ത്ത് പറവൂര്‍ കുത്തിയ തോട് പള്ളിയിലാണ് അപകടം നടന്നത്. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് ആറുപേര്‍ മരിച്ചത്.

എറണാകുളം, ചെങ്ങന്നൂര്‍,ആലപ്പുഴ മേഖലകളില്‍ വീണ്ടും ശക്തമായ മഴ പെയ്യുകയാണ്. ഇന്നു രാവിലെ നാലു പേര്‍ കൂടി മരിച്ചു. ചാലക്കുടിയില്‍ രണ്ടും തിരുവല്ലയിലും പന്തളത്തും ഓരോ ആളുകളുമാണ് മരിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ടു പേരാണ് മരിച്ചത്. ഇവിടെ മൂന്നു ദിവസമായി 1500ലധികം ആളുകള്‍ നാലു കെട്ടിടങ്ങളിലായി കുടുങ്ങി കിടക്കുന്നു. നൂറു പേരെ മാത്രമാണ് ഇവിടെ നിന്ന് ഇതുവരെ രക്ഷിക്കാനായത്.