india

കനത്ത പുകമഞ്ഞും വായുമലിനീകരണവും; ഡല്‍ഹിയില്‍ 118 വിമാനങ്ങള്‍ റദ്ദാക്കി

By webdesk17

December 30, 2025

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും വായുമലിനീകരണവും മൂലം 118 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്. കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള 100 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി മൂടല്‍മഞ്ഞ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോട്ട് അതോറിറ്റി വ്യക്തമാക്കി. ഡല്‍ഹിയിലെ നാനൂറിന് മുകളിലാണ് വായു നിലവാര സൂചികയുള്ളത്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായതും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.

രാവിലെ യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളുണ്ടായി. വായുമലിനീകരണത്തിന് പിന്നാലെ മൂടല്‍മഞ്ഞും ശക്തിപ്രാപിച്ചതോടെ കാഴ്ച പരിമിതപ്പെട്ടതാണ് അപകടങ്ങള്‍ക്കു കാരണം. രാവിലെ മുതലുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 128 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എട്ടെണ്ണം വഴി തിരിച്ചുവിടുകയും ചെയ്തു.