ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ടീസ സബ് ഡിവിഷനില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ചമ്പയില്‍ നിന്ന് ടീസയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ 11 പേരെയും ചമ്പ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.