Culture
കാരുണ്യ ഉള്‍പ്പെടെ എല്ലാ ആരോഗ്യരക്ഷാ പദ്ധതികളും നിര്‍ത്തുമെന്ന് സ്വകാര്യ ആസ്പത്രികള്‍
സ്വന്തം ലേഖകന്‍
കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്‍ച്ച് 31 മുതല്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്‍. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്കിയ വഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്മെന്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിഷേധാത്മക നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. വിഷയങ്ങള്‍ ഉന്നയിച്ച് ഒരു മാസം മുമ്പ് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചക്കു പോലും വിളിച്ചിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ 1500 സ്വകാര്യ ആസ്പത്രികളുണ്ട്. ഇതില്‍ 960 ആസ്പത്രികള്‍ അംഗമായ കെ.പി.എച്ച്.എ ആണ് സര്‍ക്കാര്‍ പദ്ധതികള്‍ തങ്ങളുടെ ആസ്പത്രികളില്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ സ്നേഹ സ്പര്‍ശം, ഇ.സി.എച്ച്.എസ്, ഇ.എസ്.ഐ, ആര്.എസ്.ബി.വൈ തുടങ്ങിയ ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികള്‍ യാതൊരു ലാഭേഛയും കൂടാതെയാണ് സ്വകാര്യ ആസ്പത്രികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഈ ഇനത്തില്‍ സംസ്ഥന സര്‍ക്കാര്‍ ഭീമമായ തുകയാണ് കുടിശികയായി നല്‍കാനുള്ളത്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്ക് എത്തേണ്ട രോഗികളെയാണ് ചുരുങ്ങിയ ഫീസ് വാങ്ങി സ്വകാര്യ ആസ്പത്രികള്‍ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചികിത്സ നല്‍കുന്നത്. സാധാരണയേക്കാള്‍ 40 ശതമാനം വരെ കുറഞ്ഞ പാക്കേജിലാണ് ആരോഗ്യ സുരക്ഷാ പദ്ധതികള്‍ പ്രകാരം ചികില്‍സ നല്‍കുന്നത്. കേരളത്തിലെ 70 ശതമാനം ആരോഗ്യ പരിപാലന സേവനവും സ്വകാര്യ ആസ്പത്രികളാണ് നിര്‍വഹിക്കുന്നത്. എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 80 ഓളം ആസ്പത്രികള്‍ അടച്ചു പൂട്ടിയതായി കെ.പി.എച്ച്.എ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന് കോയതങ്ങള്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫര്ഹാന് യാസിം എന്നിവര്‍ പറഞ്ഞു. നിരവധി ആസ്പത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല കോര്‍പ്പറേറ്റ് ആസ്പത്രി മാനേജ്മെന്റും വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവെക്കുകയോ കൂടുതല്‍ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നു. അശാസ്ത്രീയമായ ശമ്പള വര്‍ധനവും ജി.എസ്.ടിയും സര്‍ക്കാര്‍ ഫീസുകളിലെ വര്‍ധനയും ആസ്പത്രികളുടെ നടത്തിപ്പിനെ തടസപ്പെടുത്തുന്നു. അറുപത് ശതമാനത്തിലേറെയാണ് ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. നാല്പത് ശതമാനത്തിലേറെയായാല്‍ ഒരു സ്ഥാപനവും നടത്തിക്കൊണ്ടു പോകാനാവില്ല.
സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സ്വകാര്യ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഒരു ഡോക്ടറുടെ പിഴവ് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടായാല്‍ ആസ്പത്രിയുടെ ലൈസന്‍സ് പാടെ റദ്ദാക്കുന്ന നിബന്ധനകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അതിനെതിരെ നടപടി എടുക്കാന്‍ നിലവില്‍ നിയമങ്ങളുള്ളപ്പോള്‍ ആസ്പത്രി പൂട്ടിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടു വരുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ആസ്പത്രിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യാതൊരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ഉപയോഗിച്ച് സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സക്കെത്തുന്നത്. ഇത് നിഷേധിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്‍കുകയും ചര്‍ച്ചക്ക് സന്നദ്ധരാകുകയും ചെയ്യണമെന്ന് കെ.പി.എച്ച്.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala14 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

