മിലാന്‍:  മിലാന്‍: എസി മിലാന്‍ ഫോര്‍വേഡ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.
യൂറോപ്പ ലീഗില്‍ ബോഡോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. താരം വീട്ടില്‍ ഐസൊലേഷനിലാണ്. ഇതിന് മുമ്പും നിരവധി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.