അബുദാബി: ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മിന്നും സെഞ്ച്വറിയുടെ ബലത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് പഞ്ചാബ് നേടിയത്.

രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തിനിടെ രണ്ടു തവണ ക്യാപ്റ്റന്‍ കോലി, രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. അവസാനം നേരിട്ട ഏഴു പന്തില്‍ നിന്ന് 32 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 57 റണ്‍സ് ചേര്‍ത്ത രാഹുല്‍ രണ്ടാം വിക്കറ്റില്‍ നിക്കോളാസ് പുരനൊപ്പവും 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. നിക്കോളാസ് പുരന്‍ 17 റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലും (5) കാര്യമായ സംഭാവനയില്ലാതെ മടങ്ങി.
നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം ടോസ് നേടുന്ന ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്ന പതിവ് തുടരുകയാണ്.

ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മിന്നും സെഞ്ച്വറിയുടെ ബലത്തിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.