Connect with us

kerala

‘സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അതീവ ഗുരുതരം, പരിശോധിക്കണം’: കെ.സി വേണുഗോപാല്‍

Published

on

ന്യൂഡല്‍ഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അത് പരിശോധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
മുകുന്ദനുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന വാര്‍ത്തയും കെ.സി വേണുഗോപാല്‍ തള്ളിയില്ല. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.

നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.സി മുകുന്ദന്‍ എംഎല്‍എ
പൊട്ടിത്തെറിച്ചിരുന്നു. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞു.

തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗീതാഗോപിയുടേത് പേയ്‌മെന്റ് സീറ്റാണെന്ന് സംശയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കി സി.സി മുകുന്ദന്‍

പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.

Published

on

By

തൃശൂര്‍: നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സിപിഐയോട് ഇടഞ്ഞ സി.സി മുകുന്ദന്‍ എംഎല്‍എ. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്‌മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞു. പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.

തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പാര്‍ട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഈ ആരോപണങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു’; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.

Published

on

By

കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തില്‍ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേര്‍ന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ഇവരെ വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ‘112’ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകള്‍ നടത്താതെ പിന്‍വാങ്ങിയതായും ആക്ഷേപമുണ്ട്.

സഹായികളുമായുള്ള പിടിവലിക്കിടയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടാക്‌സി കാറില്‍ മടങ്ങുകയായിരുന്നു. വാര്‍ത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ മന്ത്രിക്കോ സഹായികള്‍ക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Continue Reading

kerala

പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം

Published

on

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്‌സി കോളേജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ ഈ പരിപാടിക്ക് എത്തില്ലെന്ന് പ്രശാന്ത് ശിവൻ അറിയിച്ചു. പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ പ്പിണക്കം കൂടുതൽ മൂർച്ഛിക്കുന്നതായാണ് വിവരം.

പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം പ്രശാന്ത് ശിവനെ അറിയിച്ചിരുന്നില്ല. ഇതിലും പ്രശാന്ത് ശിവന് നീരസമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സീറ്റ് കിട്ടാത്തതിന് പുറമെ ശോഭ സുരേന്ദ്രന്റെ അവഗണന കൂടി ആയതോടെയാണ് പ്രശാന്ത് ശിവൻ മാറി നിൽക്കാൻ തീരുമാനിച്ചത്.

നേരത്തെ, പാലക്കാട് മണ്ഡലത്തിലെ ബിജെപി സാധ്യാതാ പട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെയും പ്രശാന്ത് ശിവന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അവസാനഘട്ടത്തിൽ പ്രശാന്ത് ശിവനെ ഒഴിവാക്കി ശോഭാസുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു. പിന്നാലെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ സീറ്റ് ആണ് നെന്മാറ. ഈ സീറ്റ് ബിഡിജെഎസ് വിട്ടുനൽകാത്തതിനാൽ പ്രശാന്ത് മത്സര രംഗത്ത് നിന്നും പുറത്തായ അവസ്ഥയാണുള്ളത്.

അതേസമയം, ബിജെപി വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് . 2016ൽ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അന്ന് എതിരാളിയായിരുന്ന ഷാഫി പറമ്പിൽ 17,483 വോട്ടിനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. അന്നും ബിജെപി രണ്ടാംസ്ഥാനം നിലനിർത്തിയിരുന്നു. സി കൃഷ്‌ണകുമാറായിരുന്നു ബിജെപി സ്ഥാനാർഥി. മൂന്നാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന പി. സരിൻ ആണ്.

Continue Reading

Trending