Connect with us

kerala

കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല, കേബിള്‍ കെണിയിൽ; അന്വേഷണം

പന്നികളെ ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിൽ കടുവ വീണുവെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Published

on

കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കമ്പി വേലിയിലല്ല, മറിച്ച് കേബിള്‍ കെണിയിലാണ് കടുവ കുടുങ്ങിയതെന്നാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ കൊട്ടിയുർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം തുടങ്ങി. പന്നികളെ ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിൽ കടുവ വീണുവെന്നാണ് വനം വകുപ്പിന്റെ നിഗമനം. സംഭവത്തിൽ ഉടമ സ്ഥലത്തില്ലാത്തതിനാൽ മൊഴി എടുക്കുന്നതിന് നോട്ടീസ് നൽകും.

കെണിയിൽ കുടുങ്ങിയതോടെ കടുവ പിടഞ്ഞതിനാൽ പേശികൾക്ക് പരിക്കേറ്റു എന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കടുവയെ മയക്കുവെടി വെച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്.
ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് കടുവ കുടുങ്ങിയത് തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയാണെന്ന് വനംവകുപ്പ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. തൃശൂരിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വെച്ചാണ് കടുവ ചത്തത്.

വാഹനം കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്ത കാര്യം ഡോക്ടര്‍ മനസിലാക്കിയത്. രാവിലെ ആറ് മണിയോടെ തൃശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുന്നതിനുള്‍പ്പടെ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റബ്ബര്‍ ടാപ്പിങിന് പോയ തൊഴിലാളികളാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്.

മുന്‍ കാലുകളിലൊന്ന് വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തി. ആറ് മണിക്കൂറിന് ശേഷം മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ കൂട്ടിലടയ്ക്കുകയായിരുന്നു.

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending