Connect with us

Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20; ലക്നൗവില്‍ ഉറ്റുനോക്കാവുന്ന പോരാട്ടം, സഞ്ജു ഇന്നും പുറത്തിരിക്കാന്‍ സാധ്യത

പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്.

Published

on

ലക്നൗവ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ലക്നൗവില്‍ നടക്കും. പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്. ഇന്ത്യ പരമ്പര ഉടന്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനിടയില്‍ ദക്ഷിണാഫ്രിക്ക സമനിലക്ക് പിന്നില്‍ അവസാന മത്സരംവരെ പോരാടുമെന്ന് തീരുമാനിച്ചാണ് കളിയിലേക്ക് എത്തുന്നത്.

ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. കഴിഞ്ഞ മത്സരങ്ങളില്‍ ഇവരുടെ പ്രകടനം തൃപ്തികരമാവാതെ പോയിരുന്നിട്ടും ലക്നൗവിലെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുംറിന് പകരക്കാരനായി ഹര്‍ഷിദ് റാണ, പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവ് കളിയിലേക്ക് ഇറങ്ങും.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. പകരം ജിതേഷ് ശര്‍മ്മ വിക്കറ്റ് കീപ്പിംഗ് ചെയ്യും. ദക്ഷിണാഫ്രിക്ക നിരയില്‍ സ്ഥിരത പുലര്‍ത്തുന്ന താരങ്ങള്‍ ക്വിന്റന്‍ ഡികോക്ക്, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് പ്രധാന ആശ്രയങ്ങള്‍. ടോസ് നേടിയ ടീമിന് ബൗളിങ് തിരഞ്ഞെടുക്കാനുള്ള സാധ്യത ഉയരുമ്പോള്‍ ലക്നൗവിലെ മഞ്ഞുവീഴ്ച്ച കളിയെ ചിലപ്പോള്‍ ബാധിക്കാനിടയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ദുര്‍ബലതകള്‍ മനസ്സിലാക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ പ്രധാന ശ്രമം. റണ്‍മല തീര്‍ക്കാന്‍ പ്രോട്ടീസിനുള്ള ബാറ്റര്‍മാര്‍ നിരയിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുമ്പോള്‍ അവര്‍ അടിപതറിയതും ശ്രദ്ധേയമാണ്. ഇന്നത്തെ മത്സരം പരമ്പരയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനാല്‍ ഉറ്റുനോക്കാവുന്ന ഒരു പോരാട്ടമായിരിക്കും.

 

News

രാജസ്ഥാനില്‍ മലയാളി സാന്നിധ്യം തുടരം; ഐപിഎല്‍ മിനി താര ലേലത്തില്‍ വിഘ്നേഷിനെ സ്വന്തമാക്കി ആര്‍ ആര്‍

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.

Published

on

സഞ്ജു സാംസണ്‍ പോയാലും രാജസ്ഥാന്‍ റോയല്‍സില്‍ മലയാളി സാന്നിധ്യം തുടരും. ഐപിഎല്‍ മിനി താര ലേലത്തില്‍ ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.

ലേലത്തില്‍ വിഘ്‌നേഷിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തുവരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്‌നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്‌നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചായി എത്തിയ പരിക്ക് വെല്ലുവിളിയായി.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്‌നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി. ലേലത്തിന് മുന്നോടിയായി നേരത്തെ തന്നെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയിരുന്നു. രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നിവരെ വിട്ടുകൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയിരുന്നത്.

 

Continue Reading

News

ഐപിഎൽ 2026: 30 ലക്ഷത്തിൽ നിന്ന് 8.40 കോടിയിലേക്ക്; ജമ്മു കശ്മീർ പേസർ ഔഖിബ് നബി ഡൽഹി ക്യാപിറ്റൽസിൽ

വാശിയേറിയ വിളിക്കൊടുവിൽ 8.40 കോടി രൂപയ്ക്ക് ഡൽഹി താരത്തെ സ്വന്തമാക്കി.

Published

on

അബുദാബി: 2026-ലെ ഐപിഎൽ മിനി ലേലത്തിൽ ഏവരെയും വിസ്മയിപ്പിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള പേസ് ബൗളർ ഔഖിബ് നബി. വെറും 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ ‘അൺക്യാപ്ഡ്’ താരം 8.40 കോടി രൂപയെന്ന വമ്പൻ തുകയ്ക്കാണ് ഡൽഹി ക്യാപിറ്റൽസിൽ എത്തിയത്. അടിസ്ഥാന വിലയേക്കാൾ 28 മടങ്ങ് അധികമാണിത്. ബാരാമുള്ള സ്വദേശിയായ ഈ 29-കാരൻ ലേലത്തിൽ നേട്ടമുണ്ടാക്കിയ പ്രധാന ഇന്ത്യൻ താരങ്ങളിലൊരാളായി മാറി. ജമ്മു കശ്മീർ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു നിമിഷമാണിത്.
ലേലത്തിലെ ആവേശപ്പോരാട്ടം
ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ഔഖിബിനായുള്ള ആദ്യ പോരാട്ടം തുടങ്ങിയത്. ഇടയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എത്തിയെങ്കിലും പെട്ടെന്ന് തന്നെ പിന്മാറി. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലായി മത്സരം. വാശിയേറിയ വിളിക്കൊടുവിൽ 8.40 കോടി രൂപയ്ക്ക് ഡൽഹി താരത്തെ സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന അൺക്യാപ്ഡ് താരങ്ങളുടെ പട്ടികയിൽ ഔഖിബ് ഇടംപിടിച്ചു. പ്രശാന്ത് വീർ, കാർത്തിക് ശർമ്മ (ഇരുവരും 14.20 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തി) എന്നിവരാണ് ഈ പട്ടികയിൽ മുന്നിൽ.
ആരാണ് ഔഖിബ് നബി?
1996 നവംബർ 4-ന് ബാരാമുള്ളയിലാണ് ഔഖിബ് ജനിച്ചത്. പിതാവ് ഒരു സ്കൂൾ അധ്യാപകനാണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയിനെ മാതൃകയാക്കുന്ന ഔഖിബ്, പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ മിടുക്കനാണ്. അതോടൊപ്പം വാലറ്റത്ത് ബാറ്റ് വീശാനും ഇദ്ദേഹത്തിന് കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഔഖിബിന് തുണയായത്:
– സയിദ് മുഷ്താഖ് അലി ട്രോഫി 2025: 7 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് (ഇക്കോണമി 7.41).
– രഞ്ജി ട്രോഫി 2024-25: 44 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ രണ്ടാമൻ.
– രഞ്ജി ട്രോഫി 2025-26 (നടന്നുകൊണ്ടിരിക്കുന്നത്): ഇതുവരെ 29 വിക്കറ്റുകൾ.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്കായി നെറ്റ് ബൗളറായും പ്രവർത്തിച്ചിട്ടുണ്ട്. ചേതേശ്വർ പൂജാരയെപ്പോലുള്ള പ്രമുഖർ ഔഖിബിന്റെ പേര് ലേലത്തിന് മുൻപേ പ്രവചിച്ചിരുന്നു.
ജമ്മു കശ്മീർ ക്രിക്കറ്റിന് അഭിമാനം
ജമ്മു കശ്മീരിൽ നിന്ന് ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന താരമായി ഔഖിബ് നബി മാറി (റാസിഖ് സലാമിന് ലഭിച്ച 6 കോടി രൂപയാണ് ഇതോടെ പഴങ്കഥയായത്). ഉമ്രാൻ മാലിക്കിന് ശേഷം താഴ്‌വരയിൽ നിന്ന് ഉയർന്നുവരുന്ന മറ്റൊരു പ്രതിഭയായാണ് ക്രിക്കറ്റ് ലോകം ഔഖിബിനെ നോക്കിക്കാണുന്നത്. മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ള ബൗളർമാർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് നിരയ്ക്ക് ഔഖിബ് കരുത്തേകും.
Continue Reading

News

അന്ന് പൊന്നിന്‍ വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ

തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.

Published

on

ഐപിഎൽ 2026 മിനി താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ. തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.

75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് പൃഥ്വി ഷാ അബുദാബിയിൽ നടന്ന ലേലത്തിനെത്തിയത്. കാപ്ഡ് ബാറ്റ്‌സ്മാൻമാർ ഉൾപ്പെട്ട പ്രാരംഭ സെറ്റിൽ താരത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത 10 ടീമുകളും താരത്തിനായി വിളിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിലും താരത്തെ ആരും എടുത്തിരുന്നില്ല. ഈ തുടർച്ചയായ തിരിച്ചടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെയും പൃഥ്വിയുടെ ആരാധകരെയും അമ്പരപ്പിച്ചു.

2018ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെട്ടിരുന്നത്. 1.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയ താരം 2021 ഐപിഎല്ലിൽ കാഴ്ചവെച്ചിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത വർഷം 7.5 കോടി രൂപയ്ക്കാണ് ഡൽഹി ഷായെ നിലനിർത്തിയത്. എന്നാൽ, ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ 2025 സീസണിനു മുമ്പായി ഡൽഹി താരത്തെ കൈയൊഴിഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായി കളിച്ച താരം ഫോം വീണ്ടെടുത്തു. രഞ്ജി ട്രോഫിയിൽ 470 റൺസ് നേടിയെങ്കിലും ആ പ്രകടനങ്ങൾ ഐപിഎൽ ലേലത്തിൽ താരത്തിന് തുണയായില്ല.

അതേസമയം, ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ ആണ്. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. പൃഥ്വി ഷായെ കൂടാതെ ഡെവോൺ കോൺവേ, ജേക്ക് ഫ്രേസർ-മെക്ക്ഗർക്ക്, സർഫറാസ് ഖാൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരുണ്ടായില്ല. ലേലത്തിന്റെ അവസാന റൗണ്ടിൽ, അൺസോൾഡ് ആയ താരങ്ങൾക്കായി വീണ്ടും ലേലം നടത്തുമ്പോൾ പൃഥ്വിയുടെ പേര് വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.

Continue Reading

Trending