Connect with us

News

ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം.

Published

on

തരൂബ: ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം. റോവ്മാന്‍ പവല്‍ നയിക്കുന്ന വിന്‍ഡീസ് സംഘത്തില്‍ ഷിംറോണ്‍ ഹെത്തിമര്‍, ഷായ് ഹോപ്പ് തുടങ്ങിയ പ്രമുഖരുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്ഥിരക്കാര്‍ കുറവാണ്. ഗില്ലും യശ്‌സവി ജയ്‌സ്‌വാളും ഇന്നിംഗ്‌സിന് തുടക്കമിടും.

തിലക് വര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ്, യൂസവേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ വരും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ സീമേഴ്‌സിന്റെ അഭാവത്തില്‍ ഉംറാന്‍ മാലിക്, മുകേഷ്‌കുമാര്‍ എന്നിവരായിരിക്കും പുതിയ പന്തില്‍ വരുക.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending