കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മലയാള നടന്മാരും. 50 പേരുകളടങ്ങിയ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനാണ് ആറാം സ്ഥാനത്ത്. പൃഥിരാജും നിവിന്‍ പോളിയും സര്‍വേയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ഷാഹിദ്് കപൂറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2018-ല്‍ ഇതേ സര്‍വവ്വേയില്‍ ഷാഹിദ് 16-ാം സ്ഥാനത്തായിരുന്നു. റണ്‍വീര്‍ കപൂറും വിജയ് ദേവരെക്കൊണ്ടെയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പൃഥ്വിരാജ് 23-ാം സ്ഥാനത്തും നിവിന്‍പോളി 40-ാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് ക്യപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്. കെഎല്‍ രാഹുല്‍, ശിവകാര്‍ത്തികേയന്‍, റാം ചരണ്‍,ആദിത്യ റോയ് കപൂര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.