തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു. ക്രിക്കറ്റ് പ്രമികള്‍ ടിക്കറ്റിനായി ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിച്ചത് വേഗത്തില്‍ ടിക്കറ്റുകള്‍ വീറ്റുതീരാന്‍ സഹായകമായി.

ഇരുപത്തിയെന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവന്തപുരത്ത് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ്ണസജ്ജമാണെന്ന്് കേരള ക്രിക്കറ്റ് അസോസിഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. പുതിയ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ കപാസിറ്റി 45000മാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു വീതം ഏകദിനവും ടി-20യും അടങ്ങിയ ന്യൂസിലാന്റി ന്റെ ഇന്ത്യന്‍ പര്യടനത്തില്‍ 2-1ന് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിരിരുന്നു. നവംബര്‍ ഒന്നിന് ഫിറോസ് ഷാ കോട്ട്‌ലയിലെ മത്സരത്തോടെ ടി-20 മത്സരങ്ങള്‍ക്ക് തുടക്കമാവും.