ഐപിഎല്‍ ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ ജൈന്റ്‌സും ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സ് മുമ്പ് രണ്ടു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. അതേസമയം ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചുവെന്ന ആത്മവിശ്വാസം പൂനെ ടീമിനുണ്ട്. പ്രാഥമിക റൗണ്ടിലെ 14 മത്സരത്തില്‍ മുംബൈ പത്തെണ്ണത്തിലും പൂനെ ഒമ്പത് എണ്ണത്തിലും വിജയിച്ചിരുന്നു. ഹൈദരാബാദില്‍ രാത്രി എട്ടു മണിക്കാണ് മത്സരം.