മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ കിങ്‌സ്.

മറുവശത്ത് മികവില്‍ ഡല്‍ഹിയെ അവിശ്വസനീയമായി മറികടന്നാണ് രാജസ്ഥാന്‍ എത്തുന്നത്. അനുഭവസമ്പത്തുള്ള നായകന്‍ എം.എസ് ധോനിയും യുവതാരം സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാകും ഇന്നത്തെ മത്സരം.

രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ് ചെന്നൈയും രാജസ്ഥാനും.