Connect with us

News

ട്രംപ് ചതിച്ചെന്ന് ഇറാൻ പ്രക്ഷോഭകർ; ‘ഹെൽപ് ഈസ് ഓൺ ദ വേ’ വാക്കുകൾ വിശ്വസിച്ചിറങ്ങിയവർ കുടുങ്ങി

വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ട്രംപിന്റെ വാക്കുകളാണ് കൂടുതൽ എരിവ് പകർന്നതെന്ന് പ്രക്ഷോഭകർ പറയുന്നു.

Published

on

തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തങ്ങളെ ചതിക്കുകയും വിഡ്ഢികളാക്കുകയും ചെയ്തതായി ഇറാനിലെ പ്രക്ഷോഭകർ ആരോപിക്കുന്നു. വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ട്രംപിന്റെ വാക്കുകളാണ് കൂടുതൽ എരിവ് പകർന്നതെന്ന് പ്രക്ഷോഭകർ പറയുന്നു.

ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചുതന്നെ, പ്രതിഷേധക്കാരെ അനുകൂലിക്കുന്ന തരത്തിലെയും ഇറാൻ ഭരണകൂടത്തെ താഴെയിറക്കുമെന്ന സൂചന നൽകുന്നതുമായ പ്രസ്താവനകളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ‘ഹെൽപ് ഈസ് ഓൺ ദ വേ’ എന്ന ട്രംപിന്റെ വാക്കുകൾ വിശ്വസിച്ചാണ് നിരവധി പേർ തെരുവിലിറങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം, രാജ്യത്തെ അപകടത്തിലാക്കുന്നവർക്കെതിരെ ഒരു തരത്തിലുള്ള കാരുണ്യവും കാണിക്കില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. സൈനിക നടപടികൾക്കായി യു.എസ് സജ്ജമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച ട്രംപ്, പിന്നീട് കടുത്ത നിലപാടിൽ നിന്ന് പതിയെ പിന്മാറിയതോടെയാണ് പ്രക്ഷോഭകർ കുടുങ്ങിയതെന്ന് ആരോപണം ഉയരുന്നത്.

ഇറാൻ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ മരണങ്ങൾക്ക് ട്രംപിനാണ് ഉത്തരവാദിത്വമെന്ന് തെഹ്റാനിലെ ഒരു വ്യവസായി ടൈംസ് മാഗസിനോട് പറഞ്ഞു. ഇറാനെതിരെ യു.എസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന ധാരണയിലാണ് പലരും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ എന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് സൈനിക ഇടപെടലിന്റെ സൂചനയായി പലരും വിലയിരുത്തിയതായും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ യു.എസ് പിന്തുണയോടെയാണെന്ന ആരോപണം ഇറാൻ ഭരണകൂടം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണെന്ന് ഇറാൻ വൃത്തങ്ങൾ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വർണക്കൊള്ള സ്ഥിരീകരിച്ചു; വി.എസ്.എസ്.സി ഫോറൻസിക് പരിശോധന ഫലം പുറത്ത്

റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

Published

on

തിരുവന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവായതായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാണ്. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം കണ്ടെത്തിയത്. കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും നിന്ന് നിശ്ചിത അളവിൽ ഭാഗങ്ങൾ മുറിച്ചെടുത്താണ് പരിശോധന നടത്തിയത്. ആകെ 15 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ഫലം നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, ശുദ്ധി തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ അവിടെയുള്ളത് യഥാർത്ഥ പഴയ സ്വർണമാണോ, അത് എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുക. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

സാധാരണ സ്വർണത്തേക്കാൾ, അയ്യപ്പന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലം വലിയ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായ യഥാർത്ഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

Continue Reading

kerala

വാളയാറിൽ കാറിൽ കടത്തിയ ₹1.18 കോടി പിടികൂടി; തെലുങ്കാന സ്വദേശി അറസ്റ്റിൽ

ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

Published

on

പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പൊലീസ് പിടികൂടി. ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന സ്വദേശിയായ ചവാൻ രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ഒരു യൂട്യൂബറാണെന്നും യൂട്യൂബിൽ നിന്നുള്ള വരുമാനമാണ് പിടികൂടിയതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.

പണത്തിന്റെ ഉറവിടവും നികുതി രേഖകളും സംബന്ധിച്ച് വ്യക്തത തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മറ്റ് ഏജൻസികൾക്കും വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു.

Continue Reading

News

മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര ന്യൂസിലാൻഡിന്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി

Published

on

ഇൻഡോറിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് കിവികളുടെ കൈവശമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് കിവികൾക്ക് വൻ സ്കോർ നേടാൻ സഹായകമായത്.

338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 റൺസിന് എല്ലാവരും പുറത്തായി. സെഞ്ച്വറിയുമായി വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ശക്തമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. മറ്റ് ബാറ്റർമാർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

ഇതോടെ പരമ്പര വിജയത്തോടെ ആത്മവിശ്വാസം നേടിയ ന്യൂസിലാൻഡ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് വിജയകരമായ സമാപനം കുറിച്ചു.

Continue Reading

Trending