ബഗ്ദാദ്: അമേരിക്കൻ നേതൃത്വത്തിലുള്ള കരാർ പ്രകാരം സിറിയയിൽ നിന്ന് കൈമാറപ്പെടുന്ന ഐഎസ് ഭീകരരെ ഇറാഖിൽ വിചാരണ ചെയ്യുമെന്ന് ഇറാഖ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഏകദേശം 9,000ത്തോളം ഐഎസ് തടവുകാരെ ഇറാഖിലേക്ക് അയയ്ക്കാനുള്ള നീക്കമുണ്ടെന്നാണ് സൂചന.
അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിനെ (എസ്‌ഡിഎഫ്) സർക്കാർ സേന പരാജയപ്പെടുത്തിയതോടെയാണ് ഐഎസ് തടവുകാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നത്. കുർദ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജയിലുകളിലാണ് ഈ ഭീകരർ ഇതുവരെ തടവിൽ കഴിഞ്ഞിരുന്നത്.
സിറിയയിൽ നിന്നുള്ള കൈമാറ്റത്തിന് ശേഷം ഇവരെ ഇറാഖിൽ വിചാരണ ചെയ്യാനാണ് തീരുമാനം. എന്നാൽ ഇവർ വീണ്ടും സംഘടിച്ച് രാജ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക ഇറാഖിന് നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.