Connect with us

Video Stories

കളി നന്നായിയിട്ടും കാര്യമുണ്ടായില്ല

Published

on

കമാല്‍ വരദൂര്‍

അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളിച്ചു, മുഹമ്മദ് റഫീക് അതിവേഗതയില്‍ മുന്നേറി, ജോസു പ്രിറ്റോ വിംഗുകളില്‍ കുതിപ്പ് നടത്തി-പക്ഷേ ഇന്നലെയും തോല്‍ക്കാനായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. എന്താണ് സംഭവിച്ചത് എന്ന പതിവ് ചോദ്യത്തിനുത്തരവും പഴയത് തന്നെ-ഏകോപനത്തിന് ആളില്ലായിരുന്നു. വ്യക്തിഗത മികവല്ലല്ലോ ഫുട്‌ബോള്‍-പതിനൊന്ന് പേരുടെ കഠിനാദ്ധ്വാനത്തിന്റെ കരുത്ത് കാണാന്‍ ഒഴുകിയെത്തിയ അറുപതിനായിരത്തിലധികം പേരുടെ മനസ്സ് നിറച്ച ഫുട്‌ബോളാണ് മൈതാനത്ത് നടന്നത്.

വേഗമാര്‍ന്ന നീക്കങ്ങള്‍, ഗോള്‍ ഷോട്ടുകള്‍, നല്ല സേവുകള്‍, ഇടക്ക് നല്ല ഉരസലും-കാല്‍പ്പന്തിലെ ആവേശ സമവാക്യങ്ങളെല്ലാം ചേരുംപടി ചേര്‍ന്നെങ്കിലും അമ്പത്തിമൂന്നാം മിനുട്ടിലെ സന്ദേശ് ജിംഗാന്റെ ഇടപെടല്‍-അത് മാത്രമായിരുന്നു പ്രശ്‌നം. അതില്‍ നഷ്ടമായത് വിലപ്പെട്ട പോയന്റുകളാണ്. ഒന്നാം തരം സെന്‍ട്രല്‍ ഡിഫന്‍ഡറാണ് ജിംഗാന്‍. പക്ഷേ അദ്ദേഹത്തിന് ആഗ്രഹിച്ച റോള്‍ നല്‍കുന്നില്ല പരിശീലകന്‍, ഇടത് വിംഗില്‍് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും അവിടെ കളിക്കേണ്ടി വരുന്നു-സമ്മര്‍ദ്ദഘട്ടത്തില്‍ പിഴക്കുന്നു. ജിംഗാന് ഇന്നലെ മൂന്ന് വട്ടം സ്വന്തം പെനാല്‍ട്ടി ബോക്‌സില്‍ പിഴച്ചു-അതിലൊന്നാണ് ഗോളായത്.

പ്ലേ മേക്കറുടെ കുപ്പായത്തില്‍ കുതിക്കാന്‍ കൊതിച്ചിരുന്ന ഹോസുവിന് വലത് വിംഗിലാണ് ജോലി നല്‍കിയത്. മധ്യനിരയില്‍ നാല് പേരുണ്ടായിരുന്നു-അവരില്‍ റഫീക്ക് മാത്രമായിരുന്നു അധ്വാനി. രണ്ടാം പകുതിയിലിറങ്ങിയ ചോപ്രയുടെ ചില ഫ്‌ളിക്കുകള്‍ മെച്ചപ്പെട്ടതായിരുന്നു. ജര്‍മനെ പോലെ ഒരു മുന്‍നിരക്കാരന്‍ ഏത് ടീമിന്റെയും മുതല്‍ക്കൂട്ടാണ്-അദ്ദേഹത്തിനൊപ്പം ആദ്യ മല്‍സരത്തില്‍ റാഫിയായിരുന്നെങ്കില്‍ ഇന്നലെ നാസോണായിരുന്നു.

കുറച്ച് കൂടി നല്ലത് റാഫിയായിരുന്നു എന്ന് നാസോണ്‍ തന്നെ തെളിയിച്ചു. കൊല്‍ക്കത്തക്കാരില്‍ അര്‍ണാബും ടിരിയും പിന്‍നിരയില്‍ പ്രകടിപ്പിച്ച ജാഗ്രതക്ക് മാര്‍ക്കിടണം-ജര്‍മനെ പിടിച്ചുകെട്ടാന്‍ ഇവര്‍ അതീവ താല്‍പ്പര്യത്തിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ അതിവേഗക്കാരന്‍ സമീഗ ദോത്തിക്കും ഇയാന്‍ ഹ്യൂമിനും അപകടകാരികളാവാന്‍ കഴഞ്ഞില്ലെങ്കിലും ഗോള്‍വേട്ടക്കാരനായ ജാരി ലാറ എന്ന സ്പാനിഷ് താരത്തിന്റെ അവസരോചിത ഇടപെടലുകള്‍ക്ക് കാര്യമുണ്ടായി.
രണ്ട് മല്‍സരങ്ങളില്‍ നിന്ന് പോയന്റില്ല ബ്ലാസ്‌റ്റേഴ്‌സിന്. പക്ഷേ ഗോഹട്ടിയില്‍ നിന്നും കൊച്ചിയിലെത്തിയപ്പോള്‍ ടീം മെച്ചപ്പെട്ടിരിക്കുന്നു-പ്രതീക്ഷകള്‍ അവസാനിപ്പിക്കാനായിട്ടില്ല.

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Video Stories

അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ്

500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്

Published

on

ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

Continue Reading

Trending