മുംബൈ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി. മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി/ളല്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.

32 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മത്യാസ് ഡെഫെഡറിക്കോയുടെ ഐഎസ്എല്ലിലെ നൂറാമത്തെ ഗോളില്‍ മുംബൈ സിറ്റി മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ 60 ാം മിനിറ്റില്‍ ഹംഗേറിയന്‍ മിഡ് ഫീല്‍ഡര്‍ ക്രിസ്ത്യന്‍ വാഡോക്‌സ് മുംബൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വാഡോക്‌സ് മാന്‍ ഓഫ് ദി മാച്ചായി  13 മത്സരങ്ങളില്‍ നിന്നും മുംബൈ സിറ്റി എഫ്.സി ആറ് ജയം, നാല് സമനില, മൂന്നു തോല്‍വി എന്ന നിലയില്‍ 22 പോയിന്റ് നേടി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിര്‍ത്തിയാണ് സെമിഫൈനിലേക്കു ക്വാളിഫൈ ചെയ്തത്്.

ഡിസംബര്‍ മൂന്നിനു ഡല്‍ഹി ഡൈനാമോസുമായി ഒരു മത്സരം മാത്രമെ ഇനി മുംബൈക്കു കളിക്കാനുള്ളു. 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഏഴാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക് സെമി ഫൈനലില്‍ എത്തണമെങ്കില്‍ അത്്ഭുതങ്ങള്‍ നടക്കണം. മുംബൈ 32 ാം മിനിറ്റില്‍ ഗോള്‍ നേടി. ത്രോ ഇന്നിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്.

 

സെന റാല്‍ട്ടയുടെ ത്രോ ഇന്‍ വാഡോക്‌സിലേക്കും തുടര്‍ന്നു ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്കും വന്ന പന്ത് കൃത്യമായി ഡെഫെഡറിക്കോയിലേക്ക്്. കാത്തുനിന്ന ഡെഫെഡറിക്കോ നെറ്റിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു. (10). ഐഎസ്എല്ലിന്റെ ചരിത്രത്തിലെ സെഞ്ചുറി തികച്ച ഗോളും ഡെഫെഡറിക്കോയുടെ പേരില്‍ ഇതോടെ കുറിക്കപ്പെട്ടു. 37 ാം മിനിറ്റില്‍ ചെന്നൈയിന്റെ റാഫേല്‍ അഗസ്‌റ്റോയുടെ ലോങ് റെഞ്ചര്‍ അമരീന്ദറിനെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തിനെ മറികടക്കാനുള്ള പേസ് പന്തിന് ഇല്ലായിരുന്നു. ഇതിനു തരിച്ടിയുമായി 45 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ മനോഹരമായ ഫ്രീ കിക്ക്. വെടിയുണ്ടപോലെ ഇടത്തെ മൂലയിലേക്കു വന്ന പന്ത് കരണ്‍ജിത് ഫുള്‍ലെങ്ത് ഡൈവ് ചെയ്തു അതേപോലെ മനോഹരമായി രക്ഷപ്പെടുത്തി. സൂനില്‍ ഛെത്രിയുടെ ബാക്ക് ഹീല്‍ ഗോള്‍ ശ്രമം കരണ്‍ജിത് നിലംപറ്റെ വീണു രക്ഷപ്പെടുത്തി.