More
ഗസ്സയിൽ ഇസ്രായേലി ബോംബാക്രമണം; ഇന്ന് മാത്രം 6 കുട്ടികൾ ഉൾപ്പെടെ 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിലും ഖാൻയൂനിസിലുമായി പുലർച്ചെ മുതൽ നടന്ന അക്രമണങ്ങളിലാണ് നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടി നിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ അതിർത്തി നാളെ തുറക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. വെടിനിർത്തൽ ഉടമ്പടി ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 500 ലധികം ഫലസ്തീനികളാണ് ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്.
india
മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്ത്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരെല്ലാം അവരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവ്രാത്താണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത്.
അജിത് പവാർ മരിക്കുന്നില്ല എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞക്കായി എത്തിയ സുനേത്ര പവാറിനെ എൻ.സി.പി പ്രവർത്തകർ സ്വീകരിച്ചത്. നേരത്തെ എൻ.സി.പി യോഗം ചേർന്ന് അവരെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചത്. ഇതിനെത്തുടർന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
GULF
സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തിൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിസാൻ, അസീർ, അൽ-ബാഹ, മക്ക, നജ്റാൻ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലും കാറ്റിെൻറ സ്വാധീനം പ്രകടമാകും. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
india
സിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്
കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.”നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല…പോരാടും,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്.
2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.
സുദീപ്തോ സെന്‍ ഒരുക്കിയ ‘ദ കേരള സ്റ്റോറി’ തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളാ വിരുദ്ധതയും മുസ്ലീം വിരോധവും നിറഞ്ഞ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ പരിഹസിച്ചു വിട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ടാം ഭാഗം പുറത്തുവരുന്നതിന് പിന്നാലെയും ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
-
india20 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala22 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala20 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala23 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala22 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
kerala1 day ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
