News
ഇസ്രാഈല്‍ സേനയുടെ നടുവൊടിച്ച യുദ്ധം, കൊല്ലപ്പെട്ടത് ആയിരങ്ങള്‍; ആത്മഹത്യ വര്‍ധിച്ചു
2023 ഒക്ടോബര്‍ ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ തങ്ങളുടെ 1,152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സേന അറിയിച്ചു.
ടെല്‍അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ തങ്ങളുടെ 1,152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സേന അറിയിച്ചു. അനേകം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയുള്‍പ്പെടെ വന്‍ശക്തികളുടെ സഹായമുണ്ടോയിട്ടും ഗസ്സയില്‍ ഹമാസിന്റെ പോരാട്ട വീര്യത്തിനുമുന്നില്‍ പിടിച്ചുനില്ക്കാന് ഇസ്രാഈല്‍ സേന പാടുപെടുകയാണ്. കൊല്ലപ്പെട്ട സൈനികരില്‍ 42 ശതമാനം പേരും 21 വയസ്സിനു താഴെയുള്ളവരാണ്. പ്രധാന മുന്നണികളിലാണ് ഏറെ സൈനികരും കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയില്‍ കരയാക്രമണം തുടങ്ങിയ ശേഷം മാത്രം നൂറിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായും ഇ സ്രാഈല്‍ സമ്മതിക്കുന്നുണ്ട്. സൈനികരുടെ മരണനിരക്ക് സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇസ്രാഈല്‍ പുറത്തുവിട്ടിട്ടില്ല. സൈനികരുടെ മനോവീര്യം തകരുമെന്നതുകൊണ്ട് ആ ഉപായത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുടെ രജിസ്ട്രിയില്‍ 6,500ലധികം കുടുംബാംഗങ്ങളെ പുതിയതായി ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ പ്രകാരം, സൈനികര്‍ക്ക് ജീവാപായം സംഭവിച്ചതിനെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ആകെ 6,500ലധികം പേരുണ്ട്. പുതുതായി ചേര്‍ത്തവരില്‍ 1,973 മാതാപിതാക്കളും 351 വിധവകളും 885 അനാഥരായ കുട്ടികളും 3,481 സഹോദരങ്ങളുമുണ്ട്. സൈനിക സേവനത്തിനിടയില്‍ ജീവാപായം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്കുന്ന രജിസ്ട്രിയിലാണ് ഇത്രയും പേരുടെ കണക്കുകളുള്ളത്. അതേസമയം 10,000ത്തിലധികം ഇസ്രാഈല്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രാഈലി പത്രമായ യെദിയോത്ത് അഹോ നോത്ത് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റ സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗത്തില്‍ സഹായം തേടേണ്ടിവന്നവരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഓരോ മാസവും ഏകദേശം 1,000 പുതിയ സൈനികര്‍ ഈ വിഭാഗത്തില്‍ ചേരുന്നുണ്ടെന്നും പ്രതം പറയുന്നു. സൈനികര്‍ക്ക് സംഭവിച്ച ആകെ നാശനഷ്ട ങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ ഇസ്രാഈല്‍ സൈന്യം കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര് മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന് നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്ബിന് (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

