kerala
മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
മുസ്ലിംലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് കര്‍ണാടക നല്‍കുന്നത്. കര്‍ണാടകയിലെ വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ മതേതരത്വം കൊണ്ടാണ് കര്‍ണാടക പ്രതിരോധിച്ചത്. വിദ്വേഷം കൊണ്ട് രാജ്യത്തിന് നാണക്കേടല്ലാതെ മറ്റൊരു ലാഭവുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് തിരിച്ചറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിച്ചിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി അധികാരത്തിലെത്താന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
ബാഹ്യ ഇടപെടലുകള്‍ മുസ്ലിംലീഗിന്റെ തീരുമാനത്തെ സ്വാധീനിക്കില്ലെന്നും ഏത് വിഷയത്തിലും ആര്‍ജ്ജവത്തോടെയുള്ള തീരുമാനമെടുക്കാന്‍ മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട വിഷയമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. ആരവങ്ങളോടെ കടന്നുവന്ന പല ന്യൂനപക്ഷ പാര്‍ട്ടികളും കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോഴും ഒരേ പതാകയും ആശയവുമായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഒരേയൊരു ന്യൂനപക്ഷ പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. ഒരുപാട് പ്രതിസന്ധികളെയും എതിര്‍പ്പുകളെയും മറികടന്നാണ് മുസ്ലിംലീഗ് മുന്നേറിയത്. രാഷ്ട്രീയമായ സംഘാടനമാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ പ്രശ്ന പരിഹാരമെന്ന് മുസ്ലിംലീഗ് തെളിയിച്ചുവെന്ന് തങ്ങള്‍ വ്യക്തമാക്കി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടിയാണ് യോഗനടപടികള്‍ ആരംഭിച്ചത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ.എം. കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍. എ, സി. മമ്മൂട്ടി, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍. എ, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള എം.എല്‍. എ, യു.സി രാമന്, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം നേതൃത്വം നല്കി. സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ, സംസ്ഥാന, ദേശീയ നേതാക്കളും പ്രത്യേക ക്ഷണിതാക്കളുമടങ്ങുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘടനാ കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉള്‍പ്പെടുത്തി മുതിര്‍ന്ന നേതാക്കളുടെ അധ്യക്ഷതയില്‍ പ്രത്യേക ചര്‍ച്ചകളും റിപ്പോര്‍ട്ടിങും നടന്നു. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദി പറഞ്ഞുമതേതര ഇന്ത്യയെ തിരിച്ചുപിടിക്കണം: സാദിഖലി തങ്ങള്‍
kerala
വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി അക്രമം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.
പാലക്കാട്: വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വീടുകയറി അക്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.
മാരകായുധങ്ങളുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയതായാണ് എഫ്ഐആറില്‍ ആരോപിക്കുന്നത്. വീട്ടിലെ സ്ത്രീകളെ ആക്രമിച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.
വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ 11-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത വിപിന്റെ വസതിയിലേക്കാണ് ഇന്ന് രാവിലെ 10 മണിയോടെ സംഘം ചേര്‍ന്ന് ആക്രമണം നടന്നത്. സജിതയുടെ ഭര്‍ത്താവ് വിപിനും അമ്മ പങ്കജത്തും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന് മുഖത്തും ശരീരത്തും പരുക്കുകളുണ്ടെന്ന് കുടുംബം പറയുന്നു.
kerala
അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍
അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന് കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്
കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന് കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്കൂളിലെത്തിയ കൊച്ചുമോന് ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന് സ്കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
kerala
സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം
തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.
പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.
”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള് ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്ട്ടിക്കാര് തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
