ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ടയില്‍ ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. പ്രദേശത്തു നിന്ന് ആയുധങ്ങളും സേന കണ്ടെടുത്തു.