gulf
ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുമോ? വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാദ് കുഷ്നര്‍ സൗദിയില്‍
സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയാദ്: മധ്യേഷ്യയിലെ നയതന്ത്ര പ്രശ്നങ്ങളില്‍ ഇടപെടുമെന്ന സൂചന നല്കി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്നര്‍ സൗദിയില്‍. നിയോമില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കുഷ്നറും സംഘവും ചര്‍ച്ച നടത്തും.
സൗദിയിലെ ചര്‍ച്ചകള്‍ക്കു പിന്നാലെ സംഘം ഖത്തറിലെത്തും. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും കുഷ്നര്‍ ചര്‍ച്ച നടത്തും. യുഎസിലെ മധ്യേഷ്യന്‍ പ്രതിനിധി അവി ബെര്‍കോവിസ്റ്റ്സ്, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരായ ബ്രൈന്‍ ഹൂക്, ആദം ബോഹ്ലര് എന്നിവരും യുഎസ് സംഘത്തിലുണ്ട്.
സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി സൗദിയെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും കുഷ്നര്‍ക്കുണ്ട്. ട്രംപ് അധികാരമൊഴിയും മുമ്പ് ബന്ധം സാധ്യമാക്കാനാണ് യുഎസ് ആലോചിക്കുന്നത്. ജനുവരി 20നാണ് യുഎസില്‍ അധികാരക്കൈമാറ്റം നടക്കുന്നത്.
നേരത്തെ, യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ സൗദിയും ഖത്തറും അതിനു തയ്യാറായിരുന്നില്ല.
ഇറാന്റെ ആണവ ശാസ്ത്രജ്ഞന് മുഹ്സിന് ഫഖ്രിസദ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുഷ്നര്‍ സൗദിയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന്റെ ആരോപണം. ഇറാനെതിരെ അറബ് ലോകത്ത് പിന്തുണയുണ്ടാക്കുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിന് പിന്നില്‍ ഉണ്ട് എന്ന് കരുതപ്പെടുന്നു.
gulf
ഷോപ്പിങ് ബാഗുകളിലും പാക്കിങ് സാമഗ്രികളിലും ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം
ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാന് അല്‍ ഹുസൈന് വ്യക്തമാക്കി.
റിയാദ്: വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഷോപ്പിങ് ബാഗുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയില്‍ ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാന് അല്‍ ഹുസൈന് വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വാണിജ്യ മന്ത്രാലയം തന്റെ എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തന്നെ പൊതു സ്ഥാപനങ്ങള്‍ക്ക് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമപ്രകാരം, നിരോധിത നാമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പേരുകളോ, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാരനാമമായി ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകളുടെ തുടര്‍ച്ചയായാണ് പുതിയ വിലക്ക് നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
gulf
ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും
ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി.
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.
ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്‍ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്‍ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.
പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.
gulf
അബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
-
india1 day agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala1 day agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala1 day agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala1 day ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala1 day ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
kerala1 day ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala2 days agoട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
