ചെന്നൈ: ജയലളിത ഓരാഴ്ച്ച മുമ്പ് മരിച്ചിരുന്നുവെന്ന രീതിയില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നു. ജയലളിതയുടെ ശരീരത്തിലെ ചിലപാടുകളും അപ്പോളോ ആസ്പത്രിയിലെ നേഴ്‌സുമാര്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ലീവ് അനുവദിക്കാതിരുന്നതും മരണവുമായി ബന്ധപ്പെട്ടുള്ള സംശയം ബലപ്പെടുത്തുന്നു. തമിഴ് ചാനലുകളില്‍ മരണത്തിലെ ദുരൂഹതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു.

നവംബര്‍ പത്തിനുശേഷം ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന സെക്ഷനിലെ നേഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ലീവ് അനുവദിച്ചിരുന്നില്ല. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കീഴിലായിരുന്നു ആസ്പത്രിയിലേക്കുള്ള പോക്കുവരവുകളും. ഇതെല്ലാം ശശികലയുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്നത്.

മരിച്ചപ്പോള്‍ മുഖത്ത് കാണപ്പെട്ട ദ്വാരങ്ങളാണ് മരണത്തിലെ സമയം സംബന്ധിച്ചുള്ള ദുരൂഹതയേറ്റുന്നത്. മൃതദേഹം എംബാം ചെയ്തതുകൊണ്ടാണ് ഇതെന്നാണ് സംശയം. മൃതദേഹം നശിക്കാതിരിക്കാന്‍ രാസവസ്തുക്കളുടെ സഹായത്തോടെ ചെയ്യുന്നതാണ് എംബാം. എംബാം ചെയ്ത പാടുകളാണ് മുഖത്തുകാണുന്നത് എന്നതുകൊണ്ടുതന്നെ ഡിസംബര്‍ അഞ്ചിനു മുമ്പുതന്നെ ജയലളിത മരിച്ചിരുന്നിരിക്കണം. ഒരുമാസം മുമ്പ് തന്നെ ജയലളിത മരിച്ചുവെന്നാണ് സംശയിക്കുന്നത്. തമിഴ്‌നാട്ടിലും ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ പരക്കുന്നുണ്ട്.