തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്ക് പിഴ. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോവുകയായിരുന്നു. ഐ.എം വിജയന്‍ എന്നതിന് പകരം എം.എന്‍ വിജയന്‍ എന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. എം.എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് പിഴച്ചത്.

നേരത്തെ, ബോക്‌സിങ് ഇതിഹാസം മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് ഇ.പി പറഞ്ഞിരുന്നു. ഒരു ചാനലിന് വന്ന പ്രതികരണത്തിലാണ് വലിയ അബദ്ധം പിണഞ്ഞത്. അന്ന് കായിക മന്ത്രി കൂടിയായിരുന്ന ജയരാജന് വന്ന നാക്കുപിഴ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു.